Latest News
|^| Home -> Kerala -> വിയാനി പ്രിന്‍റിംഗ്സ് സുവര്‍ണജൂബിലി ഉദ്ഘാടനം

വിയാനി പ്രിന്‍റിംഗ്സ് സുവര്‍ണജൂബിലി ഉദ്ഘാടനം

sathyadeepam

കൊച്ചി: മുദ്രണരംഗത്ത് അരനൂറ്റാണ്ടു പിന്നിടുന്ന എറണാകുളം – അങ്കമാലി അതിരൂപതയുടെ കീഴിലുള്ള വിയാനി പ്രിന്‍റിംഗ്സിന്‍റെ സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ വിയാനി ദിനത്തോടനുബന്ധിച്ച് ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. വിയാനി പ്രിന്‍റിംഗ്സ് മുന്‍ മാനേജര്‍ മാരായ ഫാ. ആന്‍റണി ഇലവുംകുടി, ഫാ. കുര്യാക്കോസ് പുത്തന്‍മാനായില്‍, സെന്‍റ് മേരീസ് ബസ്ലിക്ക വികാരി ഫാ. ജോസ് പുതിയേടത്ത്, സത്യദീപം ഇംഗ്ലീഷ് ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, വിയാനി പ്രിന്‍റിംഗ്സ് അസി. മാനേജര്‍ ഫാ. ബിജോയ് പാലാട്ടി, സത്യദീപം മാനേജിംഗ് ഡയറക്ടര്‍ ഫാ. സെന്‍ കല്ലുങ്കല്‍, സിസ്റ്റര്‍ മോനിക്ക സിഎസ്എന്‍, അഗസ്റ്റിന്‍ വി. എം. എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന കൃതജ്ഞതാ ബലിയില്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. തോമസ് മയ്പ്പാന്‍, ഫാ. ജോസഫ് പള്ളിപ്പാട്ട് എന്നിവര്‍ കാര്‍മ്മികരായിരുന്നു.

Leave a Comment

*
*