Latest News
|^| Home -> International -> വിശ്വാസം കാഴ്ചവസ്തുവല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വിശ്വാസം കാഴ്ചവസ്തുവല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

sathyadeepam

മ്യൂസിയത്തിലെ കാഴ്ചവ സ്തുപോലെ ഭൂതകാലത്തിന്‍റെ ഒരു കാര്യമല്ല വിശ്വാസമെന്നും യേശുക്രിസ്തുവുമായുള്ള നിരന്തര സമാഗമങ്ങളിലൂടെ സജീവമായി സൂക്ഷിക്കേണ്ടതാണതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. യേശുക്രിസ്തുവുമായുള്ള ജീവദായക സമാഗമങ്ങളിലൂടെ വിശ്വാസം ജനിക്കുകയും വീണ്ടും ജനിക്കുക യും ചെയ്യുന്നു. ചരിത്രത്തിന്‍റെ പുരാരേഖാലയത്തില്‍ വച്ച് അ ടച്ചു പൂട്ടുന്നതോടെ വിശ്വാസത്തിനു അതിന്‍റെ പരിവര്‍ത്തനശേഷി നഷ്ടമാകുന്നു. സൗന്ദര്യവും തുറവിയും നഷ്ടപ്പെടുന്നു – മാര്‍പാപ്പ വിശദീകരിച്ചു. അര്‍മീനിയന്‍ പര്യടനത്തിനി ടെ പൊതുവേദിയില്‍ ദിവ്യബലിയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. ക്രിസ്തുമ തം സ്വീകരിച്ച ആദ്യരാജ്യമായ അര്‍മീനിയ 100 വര്‍ഷം മുമ്പ് ഭീകരമായ ക്രൈസ്തവമതമര്‍ദ്ദനത്തിനും വിധേയമായതായി മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദൈവത്തിന്‍റെ സ്നേഹമാണ് സ്വജീവനേക്കാള്‍ വിലപ്പെട്ടതെന്നു സ്വന്തം രക്തം നല്‍കി സാക്ഷ്യപ്പെടുത്തിയവരാണ് അര്‍മീനിയന്‍ ക്രൈസ്തവരുടെ പൂര്‍വിക രെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.
അര്‍മീനിയന്‍ ഓര്‍ത്തഡോ ക്സ് പാത്രിയര്‍ക്കീസ് കരേകിന്‍ രണ്ടാമന്‍റെയും രാജ്യഭരണകൂടത്തിന്‍റെയും ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ അര്‍ മീനിയ സന്ദര്‍ശിച്ചത്. ഏ.ഡി. 301-ല്‍ ക്രിസ്തുമതത്തെ ഔ ദ്യോഗികമതമായി പ്രഖ്യാപിച്ച രാഷ്ട്രമാണ് അര്‍മീനിയ. 100 വര്‍ഷം മുമ്പ് 1915-ല്‍ ഓട്ടോമന്‍ സാമ്രാജ്യം ഇവിടെ 15 ലക്ഷത്തോളം ക്രൈസ്തവരെ കൊ ലപ്പെടുത്തി. ദശലക്ഷങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. ലോകചരിത്രം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായിരുന്നു ഇത്.
ഫ്രാന്‍സിസ് മാര്‍പാപ്പയും കരേക്കിന്‍ രണ്ടാമന്‍ പാത്രിയര്‍ ക്കീസും ചേര്‍ന്ന് സംയുക്ത പ്ര ഖ്യാപനം പുറപ്പെടുവിച്ചു. കു ടുംബത്തിന്‍റെ പവിത്രത നഷ്ടമാകുമ്പോള്‍ അതു പ്രതിസന്ധിയിലേയ്ക്കു വീഴുകയാണെ ന്നു പ്രഖ്യാപനത്തില്‍ ഇരു സ ഭാനേതാക്കളും അഭിപ്രായപ്പെടുന്നു. സമൂഹത്തിന്‍റെ കൂടുതല്‍ തലങ്ങള്‍ മതനിരാസവത്കരിക്കപ്പെടുമ്പോള്‍ ആത്മീയത നഷ്ടമാകുകയും ഇതു മനുഷ്യവംശത്തിന്‍റെ ഭൗതികവാദദര്‍ശനത്തിലേയ്ക്കു നയിക്കുകയും ചെയ്യുന്നു. നിരവധി രാജ്യങ്ങളില്‍ കുടുംബം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇതാ ണു കാരണം. വിവാഹത്തില്‍ അധിഷ്ഠിതമായ കുടുംബത്തെ കുറിച്ച് സമാനമായ ദര്‍ശനമാ ണ് കത്തോലിക്കാസഭയ്ക്കും അര്‍മീനിയന്‍ അപ്പസ്തോലിക് സഭയ്ക്കുമുള്ളത് – പ്രഖ്യാപന ത്തില്‍ വിശദീകരിച്ചിരിക്കുന്നു.
ഇരുസഭകളും തമ്മിലുള്ള ഐക്യത്തെ കുറിച്ചും പ്രഖ്യാ പനം വിശദീകരിക്കുന്നുണ്ട്. അര്‍മീനിയായില്‍ ക്രിസ്തുമതം എത്തിച്ചേര്‍ന്നതിന്‍റെ 1700-ാം വാര്‍ഷികാഘോഷങ്ങള്‍ക്കാ യി 2001-ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അര്‍മീനിയായില്‍ എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സഭാനേതാക്കള്‍ പ്രഖ്യാപനത്തില്‍ അനുസ്മരിച്ചു. ക്രൈസ്തവവിശ്വാ സം ഇന്നും അര്‍മീനിയായില്‍ ഒരു സജീവയാഥാര്‍ത്ഥ്യമായി തുടരുന്നതിനും വിവിധ സഭകള്‍ സാഹോദര്യത്തോടെ ക്രൈസ്തവദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുന്നതിനും സഭാനേതാക്കള്‍ ദൈവത്തിനു കൃതജ്ഞത പ്രകാശിപ്പിച്ചു.

Leave a Comment

*
*