വി. ജിയന്ന തിരുശേഷിപ്പ് പ്രയാണ സമാപനവും പ്രോലൈഫ് ദിനാഘോഷവും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്‍റെ അഭിമുഖ്യത്തില്‍ 2017 ജൂലൈ 2 ന് അതിരമ്പുഴയില്‍ നിന്ന് ആരംഭിച്ച വി. ജിയന്നയുടെ തിരുശേഷി പ്പ് പ്രയാണവും പ്രോലൈഫ് ബോധവത്കരണ പ്രാര്‍ത്ഥനായജ്ഞവും 245 ദേവാലയങ്ങള്‍ കടന്ന് 2018 മാര്‍ച്ച് 25 ന് ചങ്ങനാശ്ശേരി കത്തീഡ്രലില്‍ സമാപിക്കുന്നു. ഇ തിനോടനുബന്ധിച്ച് മാര്‍ച്ച് 17 ന് അതിരൂപതയിലെ അ ദ്ധ്യാപകര്‍ക്കും മതാദ്ധ്യാപകര്‍ക്കുമായി ഏകദിന പ്രോ ലൈഫ് കണ്‍വെന്‍ഷന്‍ കത്തീഡ്രല്‍ പളളി ഹാളില്‍ വച്ച് നടക്കും. മാര്‍ തോമസ് തറയില്‍ ഡോ. ജേക്കബ് കോയിപ്പളളി, ഡോ. ഫിന്‍റോ ഫ്രാന്‍സിസ് (ഇരിങ്ങാലക്കുട), ജോണ്‍സണ്‍ പൂവത്തിങ്കല്‍ (താമരശ്ശേരി) തുടങ്ങിയവര്‍ നേതൃത്വം നല്കും. മാര്‍ച്ച് 18 ന് കത്തീഡ്രല്‍ മീഡിയ ഹാളില്‍ വച്ച് അതിരൂപതയിലെ ഡോക്ടര്‍മാര്‍ക്കുവേണ്ടി ഏകദിന പ്രോ ലൈഫ് കണ്‍വെന്‍ഷനും സെന്‍റ് ജോസഫ്സ് സ്കൂള്‍ ഹാളില്‍ അതിരൂപതയിലെ നഴ്സുമാര്‍ക്കുവേണ്ടി പ്രോ ലൈഫ് കണ്‍വന്‍ഷനും നടത്തുന്നു. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പൗവ്വത്തില്‍, റവ. ഡോ. ജേക്കബ് കോയിപ്പളളി, ഡോ. ഫിന്‍റോ ഫ്രാന്‍സിസ്, ഡോ. സിസി ജോസ് (കോട്ടയം മെഡിക്കല്‍ കോളജ്) ഡോ. അപ്പു സി റിയക് എന്നിവര്‍ നയിക്കും.

മാര്‍ച്ച് 21, 22 തീയതികളില്‍ ദ്വിദിന പ്രോലൈഫ് കണ്‍വെന്‍ഷന്‍ അതിരൂപതയിലെ ഇടവകകളില്‍ പ്രോലൈഫ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്കായി ജീവന്‍സേന പ്രോലൈഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. നാലു സി സേറിയനില്‍ കൂടുതല്‍ നടത്തിയവരെയും പ്രസവം നിര്‍ ത്തിയ ശേഷം റീകാനലൈ സേഷന്‍ വഴി വീണ്ടും മക്കളുണ്ടായവരെയും ഈ കണ്‍വന്‍ഷനില്‍ വച്ച് ആദരിക്കും. പ്രയാണ സമാപനവും പ്രോലൈഫ് ദിനാഘോഷവും മാര്‍ച്ച് 24 ന് നടക്കും. അന്ന് രാവിലെ 9.30 മുതല്‍ 2.30 വരെ ചങ്ങനാശ്ശേരി പാറേല്‍ പളളിയില്‍ വച്ച് അഖണ്ഡ പ്രോലൈഫ് ജപമാലയും ആരാധനയും ഉണ്ടാകും. തുടര്‍ന്ന് 3 മണിക്ക് ചങ്ങനാശ്ശേരി കത്തീഡ്രലിലേയ്ക്ക് 10,000-ങ്ങള്‍ പങ്കെടുക്കുന്ന പ്രോലൈഫ് മഹാറാലിയും തുടര്‍ന്ന് കത്തീഡ്രല്‍ ഹാളില്‍ പ്രോലൈഫ് ദിന സന്ദേശവും വി. ജിയന്ന ബരേറ്റ മൊളളയുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉ ണ്ടായിരിക്കുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org