സര്‍ക്കാര്‍ മദ്യനയം കൊടും ജനദ്രോഹം വനിതാസെല്‍ – വരാപ്പുഴ അതിരൂപത

കൊച്ചി: മദ്യലഭ്യത വര്‍ ദ്ധിപ്പിച്ച് മദ്യാസക്തരെ പ്രേ രിപ്പിച്ച് കേരളത്തില്‍ മദ്യപ്ര ളയം സൃഷ്ടിക്കുന്ന സര്‍ ക്കാര്‍ മദ്യനയം കൊടും ജ നദ്രോഹമാണെന്നും ജനക്ഷേമ വിരുദ്ധമാണെന്നും വരാപ്പുഴ അതിരൂപത കെസി ബിസി മദ്യവിരുദ്ധസമിതി വനിതാസെല്‍ ആരോപിച്ചു.

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി വെല്‍ഫയര്‍ സെന്‍ററില്‍ സംഘടിപ്പിച്ച വനിതാസംഗമവും സ്വ യം തൊഴില്‍ പരിശീലനവും വരാപ്പുഴ അതിരൂപത സോ ഷ്യല്‍ സര്‍വീസ് സൊസൈ റ്റി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി ഉദ് ഘാടനം ചെയ്തു. അതിരൂപത സമിതി പ്രസിഡന്‍റ് ഷാ ജന്‍ പി. ജോര്‍ജ് അദ്ധ്യക്ഷ ത വഹിച്ച യോഗത്തില്‍ ആനി മേറ്റര്‍ സി. ആന്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. സെ ബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ആ ഗ്നസ് സെബാസ്റ്റ്യന്‍, ആനി റാഫി, മോളി ജോയി, സി. അലക്സാണ്ട്ര, സി. ഗ്ലന്‍ഡ, ഷീല, ബെറ്റി പോള്‍, മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. എല്‍ഐസി ഓഫീസര്‍ ആന്‍റണി വടുതല സ്ത്രീ കള്‍ക്കു സ്വയംതൊഴില്‍ പ രിശീലനത്തിനു നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org