സഹജീവികളോടും പരിസ്ഥിതിയോടും നീതി പ്രവര്‍ത്തിക്കണം : ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ

സഹജീവികളോടും പരിസ്ഥിതിയോടും നീതി പ്രവര്‍ത്തിക്കണം : ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ

സഹജീവികളോടും പരിസ്ഥിതിയോടും നീതി പ്രവര്‍ത്തിക്കുവാന്‍ എല്ലാവരെയും അറിവുള്ളവ രും കഴിവുള്ളരും ആക്കി തീര്‍ക്കു ക എന്നതാണ് സഭയുടെ ഇന്ന ത്തെ ദൗത്യമെന്ന് സിബിസിഐ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. പാ ലാരിവട്ടം പിഒസിയില്‍ കാരിത്താ സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള വികസന പ രിപ്രേക്ഷ്യ രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രം ഗങ്ങളിലും ചൂഷണ മനോഭാവം ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വിഭവങ്ങളുടെയും ജീവന്‍റെ യും മൂല്യത്തെക്കുറിച്ച് ശരിയായ ബോധ്യം ജനങ്ങള്‍ക്കു നല്കാന്‍ സഭയ്ക്കു കഴിയണമെന്നും അദ്ദേ ഹം പറഞ്ഞു. സമൂഹത്തിന്‍റെ കാ ലിക പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ ജനപങ്കാളിത്ത ത്തോടെ സഭ നടത്തുന്നതിന്‍റെ ഉ ത്തമ മാതൃകയാണ് ആശാകിരണം കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. ജലക്ഷാമം പോലെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുവാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതിന് നമുക്കു കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ജസ്റ്റിസ്, പീ സ് ആന്‍ഡ് ഡെവലപ്മെന്‍റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അദ്ധ്യക്ഷനായിരുന്നു.
കെസിബിസി പ്രസിഡന്‍റ് ആര്‍ ച്ചുബിഷപ്പ് സൂസപാക്യം, കാരിത്താസ് ഇന്ത്യ ചെയര്‍മാന്‍ ബിഷ പ് ലൂമെന്‍ മൊണ്ടെയ്രോ, എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, കാരിത്താസ് ഇന്ത്യ അസി. എക്സിക്യുട്ടിവ് ഡ യറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, ഫാ. സേവ്യര്‍ കുടിയാംശേരി, മുന്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ്, മേരി റെജിന എന്നിവര്‍ സംസാരിച്ചു. കാരിത്താസ് ഇന്ത്യ എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഡിസൂസ, സംസ്ഥാന തദ്ദേശ സ്വ യം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ്, കാരിത്താസ് ഇന്ത്യ സോ ണല്‍ മാനേജര്‍ ഡോ. വി.ആര്‍. ഹ രിദാസ് എന്നിവര്‍ വിവിധ വിഷയ ങ്ങളെപ്പറ്റി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org