സിനിമയ്ക്ക് കഥയുമായി കത്തോലിക്കാ സന്യാസിനി

Published on

മലയാളത്തില്‍ മുഴുനീള ചലച്ചിത്രത്തിനുവേണ്ടി കത്തോലിക്കാ സന്യാസിനി കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സിസ്റ്റര്‍ സിനിമയ്ക്കുവേണ്ടി കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. "എന്‍റെ വെള്ളത്തൂവല്‍" എന്ന ചിത്രത്തിനു വേണ്ടി മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ്സ് സഭാംഗമായ സിസ്റ്റര്‍ ജിന്‍സിയാണ് കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി സേവനം ചെയ്യുകയാണ് സി. ജിന്‍സി. "ഈശോയ്ക്ക് ഒരു പൂക്കൂട" എന്ന കവിതാ സമാഹാരം സിസ്റ്റര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"എന്‍റെ വെള്ളത്തൂവല്‍" ചലച്ചിത്രത്തിന്‍റെ ഗാനങ്ങളുടെ സി ഡി പ്രകാശനം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കല്‍ സിഡി ഏറ്റുവാങ്ങി. നവാഗതനായ ജിബിന്‍ ഫ്രാന്‍സിസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org