സിറിയ: സമാധാനം സാദ്ധ്യമാകണമെങ്കില്‍ ആയുധവില്‍പന നിറുത്തണം -മാര്‍പാപ്പ

സിറിയ: സമാധാനം സാദ്ധ്യമാകണമെങ്കില്‍ ആയുധവില്‍പന നിറുത്തണം -മാര്‍പാപ്പ

സിറിയയില്‍ സമാധാനം സ്ഥാപിക്കണമെന്ന് ലോകനേതാക്കള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടേയ്ക്ക് ആയുധങ്ങള്‍ വില് പന നടത്തുന്നതു നിറുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ജനങ്ങള്‍ വലിയ ദുരിതമനുഭവിക്കുമ്പോള്‍ അവിശ്വസിനീയമായ തോതിലുള്ള പണമാണ് കലാപകാരികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാനായി ചിലവഴിക്കപ്പെടുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ആയുധങ്ങള്‍ വില്‍പന നടത്തു ന്ന ചില രാഷ്ട്രങ്ങള്‍ തന്നെയാണ് സമാധാനത്തെ കുറിച്ചു സംസാരിക്കുന്നതും. ഇടം കൈകൊണ്ടു തലോടുകയും വലംകൈ കൊ ണ്ടു തല്ലുകയും ചെയ്യുന്നവരെ എങ്ങനെയാ ണു വിശ്വസിക്കുക? – മാര്‍പാപ്പ പ്രസ്താവനയില്‍ ചോദിക്കുന്നു. സിറിയയില്‍ സമാധാ നം സാദ്ധ്യമാണ് എന്ന പേരില്‍ കാരിത്താസ് ആരംഭിച്ചിരിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമാണ് മാര്‍പാപ്പയുടെ പ്രസ്താവന. അഞ്ചാം വര്‍ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്ന സി റിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ ഇതുവരെ 2.7 ലക്ഷത്തിലധികം ജനങ്ങള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. 46 ലക്ഷം പേര്‍ അന്യരാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി പോയി. 80 ലക്ഷം പേര്‍ സിറിയയ്ക്കകത്തു തന്നെ ഭവനരഹിതരായി കഴിയുന്നു.
റോമിന്‍റെ വനിതാമേയര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org