സീറോ-മലബാര്‍ മാതൃവേദി ദേശീയ സമ്മേളനം

സീറോ-മലബാര്‍ മാതൃവേദി ദേശീയ സമ്മേളനം

കുടുംബത്തിലും സഭയിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തുന്നതില്‍ അമ്മമാരുടെ പങ്ക് നിര്‍ണായകമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രസ്താവിച്ചു. സീറോ-മലബാര്‍ മാതൃവേദിയുടെ ദേശീയ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളര്‍ത്തി സമൂഹത്തിനു സംഭാവന ചെയ്യേണ്ടവരാണ് അമ്മമാരെന്ന് ബിഷപ് അനുസ്മരിപ്പിച്ചു. പരി. അമ്മയോടു ചേര്‍ന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ അമ്മമാര്‍ പരിശ്രമിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ പറഞ്ഞു.
ഫാ. സ്കറിയ പുന്നമറ്റം, ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, എ ന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. 24 ആഴ്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയില്‍ മാതൃവേദി ഉത്കണ്ഠ രേഖപ്പെടുത്തി. മാതൃവേദിയുടെ അടുത്ത വര്‍ഷത്തേയ്ക്കുള്ള കര്‍മ്മപദ്ധതിക്കു സമ്മേളനം രൂപം കൊടുത്തു. രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ കേരളത്തിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുത്തു. ഡയറക്ടര്‍ റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, ഭാരവാഹികളായ സി. ഡോ. ക്രിസ്ലിന്‍, ഡെല്‍സി ലൂക്കാച്ചന്‍, ജിജി ജേക്കബ്, മേരി സെബാസ്റ്റ്യന്‍, ഷൈനി സജി, റാണി തോമസ്, ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org