സീറോ-മലബാര്‍ സഭ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 25 മുതല്‍

Published on

സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ആഗസ്റ്റ് 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജി നിയറിംഗ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അഞ്ഞൂറില്‍പരം പ്രതിനിധികള്‍ പങ്കെടുക്കും.
ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. 25-ന് വൈകീട്ട് 5 മണിക്ക് സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്കു തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. മാര്‍ ആലഞ്ചേരി അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അടക്കം വിവിധ ക്രൈസ്തവ സഭകളുടെ മെത്രാന്മാര്‍ വിവിധ ദിവസങ്ങളില്‍ അസംബ്ലിവേദിയിലെത്തും. വിവിധ വിഷയങ്ങളിലുള്ള പ്രബന്ധാവതരണം, ചര്‍ച്ച, ഓപ്പണ്‍ ഫോറം, പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കും.
സമാപന ദിനമായ 28-നു രാവിലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ അസംബ്ലിക്കു കൊടിയിറങ്ങും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സന്ദേശം നല്‍കും. വിവിധ കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ ഒരു വര്‍ഷം നീണ്ട ഒരു ക്കങ്ങള്‍ക്കുശേഷമാണ് അസംബ്ലി നടക്കുന്നത്. വിഷയങ്ങളെ ആധാരമാക്കിയുള്ള ചര്‍ച്ചകള്‍ രൂപതകളിലും സന്യാസ സമൂഹങ്ങളിലും നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഇതാദ്യമായാണ് അസംബ്ലിക്കു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിനു പുറത്തു വേദിയൊ രുങ്ങുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org