Latest News
|^| Home -> Kerala -> സുബോധനയില്‍ ആരോഗ്യധ്യാനം സംഘടിപ്പിച്ചു

സുബോധനയില്‍ ആരോഗ്യധ്യാനം സംഘടിപ്പിച്ചു

sathyadeepam

അങ്കമാലി: ജീവിതശൈലീ രോഗങ്ങള്‍ അകറ്റുക, ആരോഗ്യകരമായ ജീവിതം സ്വന്തമാക്കുക എന്ന സന്ദേശത്തോടെ സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ ആരോഗ്യധ്യാനം സംഘടിപ്പിച്ചു. ശ്വസന ക്രമം, ഭക്ഷണ ക്രമം, ചിട്ടയായ ജീവിതം, ആത്മീയത എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ലളിതവും പ്രായോഗികവുമായ അറിവുകളും പരിശീലനങ്ങളും മൂന്ന് ദിവസങ്ങളിലായി നടന്ന ധ്യാനത്തിന്‍റെ ഭാഗമായിരുന്നു. യോഗ അടിസ്ഥാനമാക്കിയുള്ള ആരോഗ്യധ്യാനം യോഗ ഗുരു ഫാ. പീറ്റര്‍ തിരുതനത്തിലാണ് നയിച്ചത്. സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍, ഫാ. സുരേഷ് മല്പാന്‍, സി. അഞ്ജന സിഎസ്എന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

Leave a Comment

*
*