സ്ഥാനത്യാഗം: ബെനഡിക്ട് പാപ്പായുടെ തീരുമാനം തികച്ചും ശരിയായിരുന്നു -ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍

സ്ഥാനത്യാഗം: ബെനഡിക്ട് പാപ്പായുടെ തീരുമാനം തികച്ചും ശരിയായിരുന്നു -ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍
Published on

മാര്‍പാപ്പയുടെ സ്ഥാനം രാ ജിവയ്ക്കാനുള്ള ബെനഡിക്ട് പാപ്പായുടെ തീരുമാനം തന്നെ ഞെട്ടിക്കുകയും കരയിക്കുക യും ചെയ്തുവെങ്കിലും മൂന്നു വര്‍ഷത്തെ വിചിന്തനങ്ങള്‍ക്കു ശേഷം ഇന്നു തിരിഞ്ഞു നോ ക്കുമ്പോള്‍ അതു തികച്ചും ശരിയായ തീരുമാനമായിരുന്നുവെന്നു തിരിച്ചറിയുന്നതായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായ ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍ സ്വീന്‍ പറയുന്നു. ഇപ്പോള്‍ വിരമിച്ച പാപ്പായുടെ സെക്രട്ടറി സ്ഥാനത്തിനു പുറമെ ഫ്രാന്‍ സിസ് മാര്‍പാപ്പയുടെ കീഴില്‍ പേപ്പല്‍ വസതിയുടെ ചുമതലക്കാരനായും ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിരമിച്ച ശേഷം തികച്ചും സമാധാനപൂര്‍ണമായ ജീവി തം നയിക്കുന്ന ബെനഡിക്ട് പാപ്പായുടെ വിശ്രമജീവിതത്തി ലെ ഏറ്റവും വലിയ ആനന്ദം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തി നും വായനയ്ക്കും സമയം ല ഭിക്കുന്നുവെന്നതാണെന്ന് ആര്‍ ച്ചുബിഷപ് ഗാന്‍സ്വീന്‍ പറഞ്ഞു. ഒരു ആശ്രമത്തില്‍ സന്യാസിയുടെ ജീവിതമാണു നയിക്കുന്നതെങ്കിലും വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ക്കും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
പത്രോസിനു രണ്ടു പിന്‍ഗാമികള്‍ ജീവിച്ചിരിക്കുന്ന സാഹചര്യം സംബന്ധിച്ചു തന്‍റെ മുന്‍ പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെട്ടതായി ആര്‍ച്ചുബിഷപ് ഗാന്‍സ്വീന്‍ വിശദീകരിച്ചു. നി യമപരമായി പാപ്പാസ്ഥാന ത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടതും ആ സ്ഥാനം വഹിക്കുന്നതുമായ മാര്‍പാപ്പ ഫ്രാന്‍സിസ് മാര്‍പാപ്പ മാത്രമാണ്. അതിനാല്‍ രണ്ടു മാര്‍പാപ്പമാരെ കു റിച്ചുള്ള ചര്‍ച്ച തന്നെ തെറ്റാ ണ്. വിരമിച്ച പാപ്പയുടെ പ്രാര്‍ ത്ഥനയും പരിത്യാഗവും ഇപ്പോ ഴും സഭയ്ക്കു ഫലമേകുന്നുവെന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ഏതെങ്കിലും തരത്തിലുള്ള മാത്സര്യത്തെയോ പ്ര ശ്നങ്ങളെയോ സംബന്ധിച്ച ഏതൊരു സംഭാഷണവും അര്‍ ത്ഥശൂന്യമാണ്. സാമാന്യബുദ്ധിയും വിശ്വാസവും ഒരല്‍പം ദൈവശാസ്ത്രവും പ്രയോഗിച്ചാല്‍ അതു വ്യക്തമാകും – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org