സ്വകാര്യ മാനേജര്‍മാരുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കരുത്

കേരള സര്‍വ്വകലാശാലയുടെ ഭരണസമിതിയില്‍ നിന്നും സ്വകാര്യ കോളജ് മാനേജര്‍മാരുടെ പ്രാതിനിധ്യം വെട്ടിക്കുറയ്ക്കുവാനുള്ള നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. കേരള സര്‍വ്വകലാശാലയുടെ ഭരണസമിതിയില്‍ 1974-ല്‍ നിലവില്‍ വന്ന നിയമമനുസരിച്ച് സ്വകാര്യ മാനേജര്‍മാരുടെ 4 പ്രതിനിധികളെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ 2018-ല്‍ നിയമസഭയില്‍ അവതരിപ്പിച്ച ഭേദഗതിയില്‍ ഈ പ്രാതിനിധ്യം നാലില്‍ നിന്ന് ഒന്നായി പരിമിതപ്പെടുത്തിയിരിക്കുന്നു. 1974-ല്‍ ഉള്ളതിനേക്കാള്‍ സ്വകാര്യ കോളജുകളുടെ എണ്ണം പ്രൊഫഷണല്‍ കോളജുകളുള്‍പ്പെടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാനേജര്‍മാരുടെ പ്രാതിനിധ്യവും പങ്കാളിത്തവും ആനുപാതികമായി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന് കെ.സി.ബി.സി. സമ്മേളനം ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org