അക്രമങ്ങള്‍ക്കെതിരെ ചിലിയിലെ സഭ

ലാറ്റിനമേരിക്കയിലെ സമ്പന്നവും സുസ്ഥിരവുമായ രാജ്യമായി തുടരുന്ന ചിലിയില്‍ അക്രമാസക്തമായ സമരങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ കത്തോലിക്കാ മെത്രാന്‍ സംഘം അപലപിച്ചു. തലസ്ഥാനമായ സാന്തിയാഗോയില്‍ മെട്രോ നിരക്കു വര്‍ദ്ധിപ്പിച്ചതിനെതിരെ ആരംഭിച്ച സമരമാണ് അക്രമത്തിലേയ്ക്കു വഴി മാറിയത്. നൂറു കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് മെട്രോയിലുണ്ടായത്. അക്രമങ്ങളെ തുടര്‍ന്ന് ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടു. നീതിയും സമത്വവും നടപ്പാക്കണമെന്നും എന്നാല്‍ അക്രമം അസ്വീകാര്യമാണെന്നും വിവിധ മതനേതാക്കള്‍ പ്രസ്താവിച്ചു. സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ കത്തോലിക്കാസഭയുടെ വിവിധ പള്ളികളില്‍ സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org