അപരനെ സേവിക്കാന്‍ ഹൃദയങ്ങള്‍ തുറക്കുക: വത്തിക്കാന്‍ സ്ഥാനപതി

അപരനെ സ്നേഹിക്കാനും സേവിക്കാനും തങ്ങളുടെ ജീവിതം സമര്‍പ്പിച്ചിട്ടുള്ളവര്‍ മനസ്സുകൊണ്ടല്ല, ഹൃദയം കൊണ്ടാണ് അവരെ സമീപിക്കേണ്ടതെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജിയാം ബാറ്റിസ്റ്റ പറഞ്ഞു. ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച വൈദികരും സന്യസ്തരുമായി സംവദിക്കുകയായിരുന്നു അപ്പസ്തോ ലിക് നൂണ്‍ഷ്യോ. വൈദികനാകുന്നതിനു മുമ്പ് താനൊരു വക്കീലായി രുന്നുവെന്ന് വ്യക്തമാക്കിയ നൂണ്‍ഷ്യോ വൈദികനായ ശേഷം സഭാ നിയമം പഠിക്കാന്‍ ശ്രമിച്ച കാര്യവും അനുസ്മരിച്ചു. സെക്കുലര്‍ തല ത്തിലും മതപരമായ സാഹചര്യങ്ങളിലും ഇടപഴകിയ അനുഭവത്തില്‍ ജനങ്ങളുമായുള്ള ബന്ധം മനസ്സുകൊണ്ടല്ല, ഹൃദയത്തില്‍ നിന്നാണ് ഉണ്ടാവേണ്ടതെന്ന് ആര്‍ച്ചുബിഷപ് ബാറ്റിസ്റ്റ പറഞ്ഞു. സഭയുടെ നിയമ ങ്ങള്‍ അവളുടെ മക്കളെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കാന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org