അയല്‍ രാജ്യങ്ങളിലെ വിലയ്ക്ക് പെട്രോള്‍ ലഭ്യമാക്കണം – കത്തോലിക്കാ കോണ്‍ഗ്രസ്

അയല്‍ രാജ്യങ്ങളിലെ വിലയ്ക്ക് പെട്രോള്‍ ലഭ്യമാക്കണം – കത്തോലിക്കാ കോണ്‍ഗ്രസ്

തൊടുപുഴ: ഭാരത ത്തിന്‍റെ അയല്‍രാജ്യങ്ങളാ യ പാക്കിസ്ഥാനിലും ശ്രീല ങ്കയിലും ലഭിക്കുന്ന വില യ്ക്ക് പെട്രോള്‍ ഉത്പന്ന ങ്ങള്‍ ലഭ്യമാക്കുവാന്‍ കേ ന്ദ്ര സര്‍ക്കാര്‍ ഭരണചാതു ര്യം കാണിക്കണമെന്ന് ക ത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം. പെട്രോള്‍ വിലവര്‍ധനയ്ക്കെ തിരെയും സ്കൂളുകളില്‍ നി ന്നും ആരാധനാലയങ്ങളില്‍ നിന്നും മദ്യ ഷാപ്പുകളുടെ ദൂരപരിധി കുറച്ച കേരള സര്‍ക്കാര്‍ നടപടിക്കെതിരെ യും കത്തോലിക്കാ കോണ്‍ ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായ ക രിദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി തൊടുപുഴയില്‍ നടന്ന പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം. പെട്രോള്‍ ഉത്പന്ന ങ്ങള്‍ ജിഎസ്ടിയുടെ പരി ധിയില്‍പെടുത്തിയും വില നിയന്ത്രണം കേന്ദ്ര സര്‍ ക്കാര്‍ ഏറ്റെടുക്കണമെന്നും ഉടന്‍ പെട്രോള്‍ വില കുറയ്ക്കുവാന്‍ ധാര്‍ഷ്ട്യം വെടിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ത യ്യാറാകണമെന്നും ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു .

സ്കൂളുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നി ന്നും മദ്യഷാപ്പുകളുടെ ദൂര പരിധി കുറച്ചതു വെല്ലുവി ളിയായി കാണുന്നുവെന്നും മുഖ്യ പ്രഭാഷണം നടത്തി യ തൊടുപുഴ ഫൊറോനാ വികാരി റവ. ഡോ. ജിയോ തടിക്കാട്ടു പറഞ്ഞു. ഫാ. ജോസ് ഏഴാനിക്കാട്ട്, ഫാ. സക്കറിയാസ് കല്ലിടുക്കില്‍, രൂപത ട്രഷറര്‍ ജോണ്‍ മു ണ്ടന്‍കാവില്‍, ജോര്‍ജ് അര യകുന്നേല്‍, ജോര്‍ജ് നെടു ങ്കല്ലേല്‍, സജി പോളക്കുഴി, ജോര്‍ജ് തയ്യില്‍, ജോസ് ലെ റ്റ് മാത്യു, സിജോ ആന്‍റണി, ജെയ്സന്‍ നടുവിലേകിഴ ക്കേല്‍ തുടങ്ങിയവര്‍ പ്രസം ഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org