ആര്‍ച്ചുബിഷപ് ജാം ബാത്തിസ്ത ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

ആര്‍ച്ചുബിഷപ് ജാം ബാത്തിസ്ത ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി

ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുണ്‍ഷ്യോ ആയി ആര്‍ച്ച്ബിഷപ് ഡോ. ജാം ബാത്തിസ്ത ദിക്വാത്രോ നിയമിതനായി. ഇ പ്പോള്‍ ബോളീവിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആണ് അദ്ദേ ഹം. ഫെബ്രുവരി പകുതിയോടെ ഡോ. ദിക്വാത്രോ ഇന്ത്യയിലെത്തി ചുമതലയേല്ക്കുമെന്നാണ് സൂചന. ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ പോളണ്ടിലേക്കു സ്ഥലം മാറിപ്പോയ ഒഴിവിലാണ് ഡോ. ദിക്വാത്രോ നിയമിതനായത്. ആര്‍ച്ചുബിഷപ് പെനാക്കിയോ ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ സേവനം ചെയ്തിരുന്നു.
1985 മേയ് ഒന്നു മുതല്‍ നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ദിക്വാത്രോ, വത്തിക്കാന്‍ പ്രതിനിധിയായി സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ചാഡ്, ഐക്യരാഷ്ട്രസഭ (ന്യൂ യോര്‍ക്ക്) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറ്റലിയിലെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിലും വത്തിക്കാനിലെ സ്റ്റേറ്റ് റിലേഷന്‍സ് സെക്രട്ടേറിയറ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2005-ല്‍ ആച്ചുബിഷപ്പാക്കി ഉയര്‍ത്തിയ ഇദ്ദേഹത്തെ പാനമയുടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു. 2008 നവംബര്‍ 21-ന് ബൊളീവിയയുടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. ഇറ്റലിയിലെ ബോളോഞ്ഞയില്‍ 1954 മാര്‍ച്ച് 18-നു ജനിച്ച ഡോ. ദിക്വാത്രോ 1981 ആഗ സ്റ്റ് 24-ന് വൈദികനായി. കറ്റാനിയ സര്‍വകലാശാലയില്‍നിന്നു സിവില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നു ഡോഗ്മാറ്റിക് തിയോ ളജിയില്‍ ബിരുദാനന്തര ബിരുദവും ലാറ്ററന്‍ സര്‍വകലാ ശാലയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org