ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്ത് (77) കാലം ചെയ്തു.

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്ത് (77) കാലം ചെയ്തു.

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് ചേന്നോത്ത് (77) കാലം ചെയ്തു. ചേര്‍ത്തല കോക്കമംഗലം സ്വദേശിയാണ്. സംസ്‌കാരം പിന്നീട്. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10.15 നായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ടോക്കിയോയിലെ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

1943 ഒക്ടോബര്‍ 13ന് എറണാകുളം -അങ്കമാലി അതിരൂപതയിലെ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ഇടവകയിലാണ് ആര്‍ച്ച്ബിഷപ് ചേന്നോത്തിന്റെ ജനനം. 1969 മേയ് നാലിനു തായ്വാനിലെ ബിഷപ് ഡോ. പോള്‍ ചെങ് ഷീ-കുവാങ്ങില്‍നിന്നു പൗരോഹിത്യമേറ്റു. കൊരട്ടി, കൊറ്റമം, എറണാകുളം ബസിലിക്ക ഇടവകകളില്‍ സഹവികാരി, കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

തുര്‍ക്കി, ഇറാന്‍, കാമറൂണ്‍, ആഫ്രിക്ക, ബെല്‍ജിയം, സ്പെയിന്‍, നോര്‍വേ, സ്വീഡന്‍, തായ്വാന്‍, ടാന്‍സാനിയ എന്നിവിടങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. 1999 മുതല്‍ ആര്‍ച്ച്ബിഷപ്പാണ്. അന്നു മുതല്‍ വത്തിക്കാന്‍ നയതന്ത്ര സര്‍വീസിലുണ്ട്. 2011 ഓഗസ്റ്റ് മുതല്‍ ജപ്പാനിലാണ്.

കോക്കമംഗലം ചേന്നോത്ത് പരേതരായ ജോസഫും മറിയവുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: ലില്ലിക്കുട്ടി ജോര്‍ജ്, സി.ജെ. ആന്റണി, മേരിക്കുട്ടി ജെയിംസ്, പ്രഫ. സി.ജെ. പോള്‍, ഡോ. സി.ജെ. തോമസ്, സി.ജെ. ജെയിംസ്, പരേതനായ സി.ജെ. വര്‍ഗീസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org