ആസ്ഥാനമന്ദിരം വിറ്റേക്കുമെന്ന ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ്പിന്‍റെ കത്ത് ചര്‍ച്ചയാകുന്നു

ആസ്ഥാനമന്ദിരം വിറ്റേക്കുമെന്ന ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ്പിന്‍റെ കത്ത് ചര്‍ച്ചയാകുന്നു

സാമ്പത്തിക പ്രതിസന്ധി മൂലവും അതിരൂപതയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചു ള്ള ജനങ്ങളുടെ മുന്‍വിധി മാറ്റുന്നതിനു വേണ്ടിയും അതിരൂപതയുടെ ആസ്ഥാനമന്ദിരം വിറ്റൊഴിയുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ തിമോതി ദോലന്‍. അതിരൂപതയിലെ വൈദികര്‍ക്ക് നിശിതമായ ഭാഷയിലയച്ച കത്തിലാണ് കാര്‍ഡിനലിന്‍റെ വാക്കുകള്‍. അതിരൂപതയ്ക്കു സംഭാവന നല്‍കാന്‍ ഇടവകകള്‍ തയ്യാറാകാത്തതിനെയും സഭയ്ക്കു സം ഭാവന നല്‍കുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കാന്‍ വൈദികര്‍ മടിക്കുന്നതിനെയും കുറ്റപ്പെടുത്തുന്നതാണ് കാര്‍ഡിനലിന്‍റെ കത്ത്. നഗരത്തിലെ പ്രധാനസ്ഥലത്ത് 1970-കളില്‍ സ്വന്തമാക്കിയതാണ് അതിരൂപതയുടെ ആസ്ഥാനമന്ദിരം. അറ്റകുറ്റപ്പണികള്‍ അത്യാവശ്യമായി വന്നിരിക്കുന്ന ഈ ഘട്ടത്തില്‍ അതിനുള്ള പണം അതിരൂപതയ്ക്കില്ല. അതിനാല്‍ ഇതു വിറ്റ് ചെറിയ കെട്ടിടത്തിലേയ്ക്കു മാറുന്നതിനെ കുറിച്ചാണ് ആലോചനയെന്നു കാര്‍ഡിനല്‍ സൂചിപ്പിക്കുന്നു.
ഇടവകകളില്‍ ലഭിക്കുന്ന പണം അവിടെ മാത്രം ചിലവഴിക്കുന്നതിനാണു ജനങ്ങള്‍ക്കും വൈദികര്‍ക്കും താത്പര്യമെന്നും സഭയുടെ മറ്റു തലങ്ങളെ കുറിച്ചു ചിന്തിക്കാന്‍ പൊതുവെ അവരാഗ്രഹിക്കുന്നില്ലെന്നും കാര്‍ഡിനല്‍ ദോലന്‍ പറയുന്നു. ഇത് ചില പ്രാദേശിക കൂട്ടായ്മകളുടെ രീതിയാണ്. അവര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ്. സ്വന്തം കൂട്ടായ്മകള്‍ക്കു പുറത്തെ കാര്യങ്ങളില്‍ അവര്‍ ആകുലരല്ല. എന്നാല്‍ കത്തോലിക്കര്‍ അതിരുകളില്ലാത്ത സഭയെ കുറിച്ചാണു ചിന്തിക്കേണ്ടത്. സ്വന്തം ഇടവകയോടു വ്യക്തിബന്ധം ഉള്ളതു ശ്ലാഘനീയമാണ്. പക്ഷേ കത്തോലിക്കരെന്ന നിലയില്‍ സ്വന്തം അ തിരൂപതയെയും ആഗോളസഭയെയും സ്നേഹിക്കുന്നവരാകണം നാം – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.
കാര്‍ഡിനലിന്‍റെ കത്ത് ന്യൂയോര്‍ക്കിലും അമേരിക്കന്‍ സഭയിലും സമ്മിശ്രപ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഇതര സഭാവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലെ കത്തോലിക്കര്‍ സഭ യ്ക്കു സംഭാവന നല്‍കുന്ന തു കുറവാണെന്നു ചിലര്‍ ചൂണ്ടിക്കാട്ടി. വരുമാനത്തിന്‍റെ 1.1 ശതമാനം മാത്രമാണ് കത്തോലിക്കാ കുടുംബങ്ങള്‍ സഭയ്ക്കു നല്‍കുന്ന സംഭാവന. അകത്തോലിക്കാ സഭകളില്‍ അതു വളരെ കൂടുതലാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org