ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമെന്‍സ് മൂവ്മെന്‍റ് ദേശീയസമ്മേളനം

സമൂഹത്തില്‍ അസമത്വവും വേര്‍തിരിവുകളും സൃഷ്ടിക്കുന്ന സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികള്‍ക്കെതിരെ വിശ്രമമില്ലാതെ പോരാടുമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമെന്‍സ് മൂവ്മെന്‍റ്. പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍ നടന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ് മെന്‍റിന്‍റെ രണ്ടാമത് ദേശീയ കണ്‍വെന്‍ഷനില്‍ വിവിധ ക്രൈസ്ത വവിഭാഗങ്ങളെ പ്രതിനിധീകരിച്ചു അറുപതോളം വനിതാനേതാക്കള്‍ പങ്കെടുത്തു. ഭാരത്തതിലെ മതന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് വിമെന്‍സ് മൂവ്മെന്‍റ് വിലയിരുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ആള്‍ക്കൂട്ടാക്രമണവും വര്‍ദ്ധിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ദളിതരേയും ആദിവാസികളെയുമെല്ലാം ബാധിക്കുകയാണെന്നും സമ്മേളനം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org