ഇറാന്‍-ഇറാഖ് ഭൂകമ്പബാധിതര്‍ക്കുവേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തിന് ഇരകളായവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായ പ്രാര്‍ത്ഥന നടത്തി. ഭൂകമ്പത്തില്‍ നാനൂറോളം പേര്‍ കൊല്ലപ്പെടുകയും നാലായിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്‍റെയും ഇറാഖിന്‍റെയും ഭരണാധികാരികള്‍ക്കു മാര്‍പാപ്പ പ്രത്യേകം സന്ദേശങ്ങള്‍ അയച്ചു. ഇറാനിലാണു കൂടുതല്‍ മരണങ്ങളും നടന്നത്. 2003-ല്‍ ഈ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org