ഇസ്രായേലിന്‍റെ അധിനിവേശം: ക്രൈസ്തവരുടെ ശ്രദ്ധ വേണമെന്നു സമിതി

ഇസ്രായേലിന്‍റെ അധിനിവേശം: ക്രൈസ്തവരുടെ ശ്രദ്ധ വേണമെന്നു സമിതി

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഗാസയിലും കഴിഞ്ഞ അമ്പതു വര്‍ഷമായി ഇസ്രായേല്‍ തുടരുന്ന അധിനിവേശം ഓരോ ക്രിസ്ത്യാനിയും ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് വിശുദ്ധ നാട് ഏകോപനസമിതി പ്രസ്താവിച്ചു. ഈ പ്രശ്നത്തില്‍ നീതിയും സമാധാനവും വേണമെന്ന് 1998 മുതല്‍ ഏകോപനസമിതി ആവശ്യപ്പെട്ടു വരികയാണ്. പക്ഷേ സഹനം തുടരുന്നു. അതുകൊണ്ട് ശബ്ദം ഉച്ചത്തില്‍ ആകേണ്ടതുണ്ട് – 11 മെത്രാന്മാരുള്ള സമിതി ആവശ്യപ്പെട്ടു. യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണു സമിതിയിലുള്ളത്. ഇസ്രായേലിലെയും പലസ്തീനിലെയും കത്തോലിക്കാസഭയെ പിന്തുണയ്ക്കുന്നതിനുളള ഒരു അന്താരാഷ്ട്ര സംവിധാനമാണിത്. എല്ലാ വര്‍ഷവും ഈ സമിതിയംഗങ്ങളായ മെത്രാന്മാര്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിശുദ്ധനാടു സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെ യ്തു വരുന്നു.
അമ്പതു വര്‍ഷമായി നിലനില്‍ക്കുന്നു എന്നതുകൊണ്ട് ഈ അനീതിയോടു നാം പൊരുത്തപ്പെടാന്‍ പാടില്ലെന്നു സമിതി വ്യക്തമാക്കി. വിശുദ്ധനാട്ടിലെ ഒട്ടേറെ മനുഷ്യര്‍ അവരുടെ ജീവിതകാലമത്രയും അധിനിവേശത്തിനു കീഴില്‍ കഴിഞ്ഞവരാണ്. പക്ഷേ ഇപ്പോഴും അവര്‍ പ്രത്യാശ പ്രഘോഷിക്കുകയും അനുരഞ്ജനത്തിനുവേണ്ടി ശ്രമിക്കുകയും ചെ യ്യുന്നു. മറ്റെന്നത്തേക്കാളും നമ്മുടെ ഐകമത്യം അവര്‍ ആ ഗ്രഹിക്കുന്ന ഘട്ടമാണിത്. വെ സ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ഇസ്രായേലി ജനവാസകേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നത് എതിര്‍ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇപ്പോള്‍ 60,000 ഇസ്രായേലികള്‍ അവിടെ താമസമാക്കിയിട്ടുണ്ട്. അ ന്താരാഷ്ട്ര നിയമമനുസരിച്ച് നിയമവിരുദ്ധമാണിത്. പ്രകടമായ അനീതികള്‍ക്കെതിരെ അഹിംസാപരമായ ചെറുത്തു നില്‍പുകളെ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്-മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org