ഉപരോധം പിന്‍വലിക്കണമെന്നു സിറിയന്‍ പാത്രിയര്‍ക്കീസുമാര്‍

സിറിയയ്‌ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന് ദമാസ്‌കസ് ആസ്ഥാനമായുള്ള മൂന്നു ക്രിസ്ത്യന്‍ സഭാദ്ധ്യക്ഷന്മാരായ പാത്രിയര്‍ക്കീസുമാര്‍ സംയുക്തമായി ആവശ്യപ്പെട്ടു. ഉപരോധം സാധാരണക്കാരായ മനുഷ്യരെയാണു ദോഷകരമായി ബാധിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മെല്‍ ക്കൈറ്റ് കത്തോലിക്കാ പാത്രിയര്‍ക്കീസ് ഗ്രിഗറി മൂന്നാമന്‍, ഗ്രീക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ജോണ്‍ പത്താമന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം എന്നിവരാണ് ആവശ്യമുന്നയിച്ചത്. സിറിയന്‍ ഭരണകൂടത്തെ ഒറ്റപ്പെടുത്തുക എന്നതാണ് ഉപരോധത്തിലൂടെ അന്താരാഷ്ട്രസമൂഹം ലക്ഷ്യമിട്ടതെങ്കിലും ഫലത്തില്‍ അത് ജനങ്ങളെ ഭാരപ്പെടുത്തുകയും രാജ്യത്തിന്റെ പൊതുനന്മയാഗ്രഹിക്കാത്തവര്‍ക്ക് സഹായമാകുകയുമാണു ചെയ്യുന്നതെന്നു പാത്രിയര്‍ക്കീസുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org