എയ്ഡഡ് മാനേജ്മെന്‍റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍

എയ്ഡഡ് മാനേജ്മെന്‍റുകളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണം: ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍

വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എയ്ഡഡ് മാനേജുമെന്‍റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്‍റും സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭൈക്യവാര പ്രവര്‍ ത്തനങ്ങളും പ്രാര്‍ഥനകളും കൂടുതല്‍ അര്‍ഥപൂര്‍ണമാക്കി, സഭകള്‍ തമ്മിലുള്ള ആത്മീയമായ ഐക്യം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍ചര്‍ച്ച് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരുടെ സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളില്‍ മൂല്യങ്ങളുടെയും വിശ്വാസത്തിന്‍റെയും ധാര്‍മി കതയുടെയും പ്രോത്സാഹനത്തി നു ക്രൈസ്തവസഭകള്‍ കൈ കോര്‍ത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കേണ്ടതുണ്ട്. തൊഴിലിനും പഠനത്തിനും വിദേശങ്ങളിലേക്കു പോകുന്നവര്‍ക്ക് അജപാലന ശുശ്രൂഷ ലഭിക്കുന്നതിന് ആവശ്യമായ കരുതലുകള്‍ ആവശ്യമാണ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ (കെഇആര്‍) ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. ഭീകരര്‍ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായുള്ള സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണം.
സിബിസിഐ പ്രസിഡന്‍റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസി ഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, യാക്കോബായ സഭ അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ്, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, മാര്‍ ഔഗേന്‍ കുര്യാക്കോസ്, അന്തിമോസ് മാര്‍ മാത്യൂസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ ജോസഫ്, ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, കെസിബിസി വക്താവ് റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, സീറോ മലബാര്‍ സഭ ഔദ്യോഗികവക്താവ് റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org