ഏകീകൃത സിവില്‍ കോഡ്: ചര്‍ച്ചകള്‍ വേണമെന്ന് സിബിസിഐ

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുമുമ്പ് ഇതു സംബന്ധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം പരിരക്ഷിക്കുന്നതായിരിക്കണം ഏകീകൃത സിവില്‍ കോഡെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കുറ്റമറ്റതായി സംരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടും വിവിധ മതവിഭാഗങ്ങളെ ഹനിക്കാതെയുമായിരിക്കണം സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് – കര്‍ദിനാള്‍ ക്ലീമിസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org