ഔഷധോദ്യാനം പദ്ധതി

കോട്ടയം: പരിസ്ഥിതി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ ഔഷധ ഉദ്യാനം പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സിമോള്‍ ബാബു നിര്‍വ്വഹിച്ചു. പദ്ധതി യുടെ ഭാഗമായി സ്കൂളില്‍ കരിനെച്ചി, മുറികൂട്ടി, രാമച്ചം, വിഷപ്പച്ച. ഇന്‍സുലിന്‍ ചെടി, ഉമ്മം, ആര്യവേപ്പ്, രക്തചന്ദനം, നെല്ലി, നീര്‍മരു ത്, ആരോഗ്യ പച്ച, കര്‍പ്പൂര തുളസി, കറ്റാര്‍ വാഴ, ചിറ്റാട ലോടകം, ബ്രഹ്മി, വാതം കൊല്ലി, കുടങ്ങല്‍, ആനച്ചുവടി, താന്നി, കൂവളം, ഇലഞ്ഞി, പലകപയ്യാനി, സര്‍വ്വ സുഗന്തി, ലക്ഷ്മിത്തരു, മുള്ളാത്ത, കണിക്കൊന്ന, തിപ്പലി, ഗ്രാമ്പു, അകില്‍, കറുവ, ഏനായകം, ഉങ്ങ്, കരിംങ്കോത, ബുഷ്പെപ്പര്‍ തുടങ്ങിയ എണ്‍പതില്‍പ്പരം ഔ ഷധ സസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഔഷധ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org