കത്തോലിക്കര്‍ക്കെതിരായ അതിക്രമങ്ങളില്‍ ആശങ്ക

ഛത്തീസ്ഗഡില്‍ കത്തോലിക്കര്‍ക്കു നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമങ്ങള്‍ വദ്ധിക്കുന്നതില്‍ ഛത്തീസ്ഗഡ് കാത്തലിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. ഹൈന്ദവ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദങ്ങളില്‍ പോലീസ് നിഷ്‌ക്രിയരാകുന്നത് തങ്ങളെ അരക്ഷിതരാക്കുന്നതായി സമ്മേളനം പരാതിപ്പെട്ടു. നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ടു ഛത്തീസ്ഗഡില്‍ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അതിനു നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ചത്തീസ്ഗഡില്‍ ഹിന്ദുമത മൗലിക ഗ്രൂപ്പുകളുടെ അതിക്രമങ്ങള്‍ക്ക് നിരവധി വൈദികരും സന്യസ്തരും മിഷനറികളും ഇരകളായിട്ടുണ്ട്. ഇക്കാലയളവില്‍ ഒരു കന്യാസ്ത്രീ മാനഭംഗത്തിനും ഇരയായി. കത്തോലിക്കര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ സഭയാകെ ദുഃഖിതയാണെന്ന് സമ്മേളനം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org