കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം

കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ സമ്മേളനം

ഭാരതത്തിലെ കത്തോലിക്കാ മനഃശാസ്ത്രജ്ഞരുടെ പതിനെട്ടാ മത് ദേശീയ സമ്മേളനം മംഗലാപുരത്ത് നടന്നു. കോണ്‍ഫെറന്‍സ് ഓഫ് കാത്തലിക് സൈക്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയും കര്‍ണാടക മംഗലാപുരം റീജീയണിലെ മനഃശാസ്ത്രജ്ഞരും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തില്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 125 കത്തോലിക്കാ മനഃശാസ്ത്രജ്ഞര്‍ പങ്കെടുത്തു.

മംഗലാപുരം ബിഷപ് അലോഷ്യസ് പോള്‍ ഡിസൂസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തികളുടെ ഗുണപരമായ ജീവിതാവസ്ഥ യ്ക്ക് വളരെയേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മനഃശാസ്ത്രജ്ഞര്‍ ക്കു കഴിയുമെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. സംഘടനയുടെ പ്രസി ഡന്‍റ് ഫാ. സി.എം. ജോസഫ്, സെക്രട്ടറി ഫാ. തോമസ്, ഫാ. പീറ്റര്‍ ഡിസൂസ, ഫാ. ലോറന്‍സ്, മംഗലാപുരം രൂപതാ വികാരി ജനറാള്‍ മോണ്‍. ഡെന്നിസ് മോറസ്, ഫാ. അരുണ്‍ ലോബോ എന്നിവര്‍ പ്ര സംഗിച്ചു. ഡോ. കമലേഷ് സിംഗ്, ഡോ. സിസ്റ്റര്‍ മേരി, ഫാ. എ.ആര്‍. ജോണ്‍, അശ്വനി എന്‍. വി, ഫാ. വില്‍സണ്‍ ചക്യത്ത് തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org