കന്ദമാലിനു വേണ്ടി പ്രാര്‍ത്ഥന

ഈസ്റ്ററിനു മുന്നോടിയായി ഒറീസയിലെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയില്‍ നടന്ന ക്രിസം മാസില്‍ കന്ദമാലില്‍ ഇരകളായവര്‍ക്കും പീഡനങ്ങളെ അതിജീവിച്ചവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തി. ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. നാം ഭൂമിയുടെ ഉപ്പാണെന്നും പരിശുദ്ധാത്മാവിന്‍റെ ശക്തിയില്ലാതെ നമ്മുടെ ദൗത്യനിര്‍വഹണം ഫലപ്രാപ്തിയിലെത്തുകയില്ലെന്നും ആര്‍ച്ച് ബിഷപ് അനുസ്മരിപ്പിച്ചു. നൂറോളം വൈദികരും നിരവധി സന്യാസിനികളും അല്‍മായരും സെമിനാരി വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

സഹനങ്ങളുടെ നടുവിലും, കന്ദമാല്‍ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചുവെന്ന് ആര്‍ച്ചുബിഷപ് ബറുവ പറഞ്ഞു. 2007-2008 ലെ ക്രൈസ്തവ പീഡനങ്ങളില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്കു സാക്ഷികളാകാന്‍ നാം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം അനുസ്മരിപ്പിക്കുകയാണ്. സമാധാനത്തിന്‍റെ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുള്ള വിളി ഓരോ വ്യക്തിക്കും ഉണ്ട്. ഹിന്ദു – ക്രിസ്ത്യന്‍ – മുസ്ലീം സമുദായാംഗങ്ങള്‍ തമ്മില്‍ ശാന്തിയും സ്നേഹവും സൗഹാര്‍ദവും നിലനിന്നുപോകാനുള്ള സാഹചര്യം ഓരോരുത്തരും സൃഷ്ടിക്കണം — ആര്‍ച്ചുബിഷപ് ബറുവ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org