കയ്യെഴുത്തില്‍ ബൈബിള്‍

കയ്യെഴുത്തില്‍ ബൈബിള്‍

തൃശൂര്‍: ബൈബിള്‍ വചനങ്ങള്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതി വയോധികന്‍. നടത്തറ ചിറമ്മല്‍ സി.സി. ആന്‍റണി ഒന്നര വര്‍ഷംകൊണ്ടു 3002 താളുകള്‍ എഴുതിത്തീര്‍ത്തു. ബൈബിളിലെ പഴയനിയമം 1424 പേജും പുതിയ നിയമം മൂന്നു തവണ 1578 പേജുമാ ണ് എഴുതിത്തീര്‍ത്തത്.
ബൈബിളിലെ ഉത്പത്തി മുതല്‍ വെളിപാടുവരെ 1270 പേജുകളാണു സ്വന്തം കയ്യെഴുത്തില്‍ പകര്‍ത്തിയത്. ഒരു ദിവസം നാലു മണിക്കൂര്‍ വീതം എഴുതാന്‍ ചെലവഴിച്ചു. 2015-ലാണു പഴയ നിയമം എഴുതിത്തുടങ്ങിയത്. 1074 അദ്ധ്യായങ്ങള്‍ മലയാളത്തില്‍ 2016-ല്‍ എഴുതിത്തീര്‍ത്തു. ഇംഗ്ലീഷില്‍ പുതിയ നിയമം 2016 മേയ് 31-ന് എഴുതി പൂര്‍ത്തിയാക്കി. പഴയ നിയമം വീണ്ടുമെഴുതാന്‍ ആരംഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 40 വര്‍ഷം ജീവനക്കാരനായിരുന്നു സി.സി. ആന്‍റണി.
എജിഎം പദവിയില്‍ 60-ാം വയസ്സില്‍ വിരമിച്ച അദ്ദേഹം നിരവധി ക്രൈസ്തവ മാസികകളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. വിവാഹത്തിന്‍റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ 'ആത്മീയനിറവിലേക്കു നയിക്കുന്ന സ്വര്‍ഗീയചിന്തകള്‍' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു. വചനം പകര്‍ത്തിയെഴുതുമ്പോള്‍ ജീവിത ത്തില്‍ അത്ഭുതങ്ങള്‍ നടക്കുമെന്ന വിശ്വാസത്തിലാണ് 82-കാരനായ സി.സി. ആന്‍റണി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org