കഴിഞ്ഞ ദശകത്തിലെ പ്രധാന വിശുദ്ധര്‍

കഴിഞ്ഞ ദശകത്തിലെ പ്രധാന വിശുദ്ധര്‍

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഭ വിശുദ്ധരായും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിച്ചവരുടെ പേരുകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം:

2011: ഹെര്‍മന്‍ ലാന്‍ജ്, എഡ്വേര്‍ഡ് മ്യൂള്ളര്‍, ജോഹാന്നെസ് പ്രസെക് എന്നിവര്‍ വാഴ്ത്തപ്പെട്ടവരായി. നാസി ഭരണത്തില്‍ രക്തസാക്ഷിത്വം വരിച്ച ജെര്‍മ്മന്‍ വൈദികരാണ് ഇവര്‍.

2012: ആവിലായിലെ വി. ജോണും ബിംഗെനിലെ വി. ഹില്‍ഡെഗാര്‍ഡും. സഭയുടെ വേദപാരംഗതരായി ഇവര്‍ പ്രഖ്യാപിക്കപ്പെട്ടു.

2013: ഇറ്റലിക്കാരായ നൂറു കണക്കിന് രക്തസാക്ഷികളെ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിച്ചു.

2014: മുന്‍ മാര്‍പാപ്പമാരായ ജോണ്‍ പോള്‍ രണ്ടാമനേയും ജോണ്‍ ഇരുപത്തിമൂന്നാമനേയും വിശുദ്ധരായി പ്രഖ്യാപിച്ചു. മലയാളിയായ വി. എവുപ്രാസ്യാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

2015: നാരെകിലെ വി. ഗ്രിഗറിയെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കൂടാതെ, അമേരിക്കയിലെ മിഷണറിയായ ജൂണിപെറോ സെറായെ വിശുദ്ധനായി പ്രഖ്യാപിച്ചു.

2016: മദര്‍ തെരേസായെ മദര്‍ തെരേസാ ഓഫ് കൊല്‍ക്കത്ത എന്ന പേരില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷികളായവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കൂടാതെ, കര്‍മ്മലീത്താ സന്യാസിനിയായിരുന്ന ത്രിത്വത്തിന്‍റെ വി. എലിസബെത്തിനെയും വിശുദ്ധയായി പ്രഖ്യാപിച്ചു.

2017: മലയാളിയായ സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.

2018: പോള്‍ ആറാമന്‍ മാര്‍പാപ്പയേയും ആര്‍ച്ചുബിഷപ് ഓസ്കര്‍ റൊമേരോയേയും വിശുദ്ധരായി പ്രഖ്യാപിച്ചു. 1994 നും 96 നും ഇടയില്‍ അള്‍ജീരിയായില്‍ കൊല്ലപ്പെട്ട ബിഷപ് പിയറി ക്ലാവേരിയേയും അദ്ദേഹത്തിന്‍റെ 18 സഹപ്രവര്‍ത്തകരേയും വാഴ്ത്തപ്പെട്ടവരായും പ്രഖ്യാപിച്ചു.

2019: കാര്‍ഡിനല്‍ ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചു. മലയാളിയായ മദര്‍ മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org