കാരുണ്യകേരള സന്ദേശയാത്ര തൃശൂര്‍ അതിരൂപതയില്‍ ആഗസ്റ്റ് 19 ന് ആരംഭിക്കുന്നു

കൊച്ചി: 'ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ്' എന്ന സന്ദേശം സമൂഹത്തിലും സഭയിലും എത്തിക്കുകയെന്ന ദൗത്യം ആരംഭിച്ച് കാരുണ്യകേരള സന്ദേശയാത്ര ആഗസ്റ്റ് 19-ന് തൃശൂര്‍ അതിരൂപതയില്‍ എത്തിച്ചേര്‍ന്നു. ഒളരി പുല്ലഴി ക്രിസ്റ്റീനാ ഹോമില്‍ നടന്ന കാരുണ്യ സംഗമത്തില്‍ തൃശൂര്‍ അതിരൂപതയിലെ നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും കാരുണ്യപ്രവര്‍ത്തകരെയും ആദരിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ഫാ. ഡെന്നി താന്നിക്കല്‍, ജെയിംസ് ആഴ്ചങ്ങാടന്‍, യുഗേഷ് തോമസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സാലു അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറും ആക്ട്സ് (ACTS) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ സന്നിഹിതനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org