കാര്‍ഷികമേഖലയുടെ നിലനില്പിനായി കര്‍ഷകര്‍ സംഘടിച്ചു മുന്നേറണം: മാര്‍ മാത്യു അറയ്ക്കല്‍

കാര്‍ഷികമേഖലയുടെ നിലനില്പിനായി കര്‍ഷകര്‍ സംഘടിച്ചു മുന്നേറണം: മാര്‍ മാത്യു അറയ്ക്കല്‍

വന്‍ പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയുടെ നിലനില്പിനും സംരക്ഷണത്തിനും കര്‍ ഷകര്‍ ഒറ്റക്കെട്ടായി സംഘടിച്ചു നീങ്ങണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആഹ്വാനം ചെയ്തു. കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍(കെയ്ഫ്)ന്‍റെ സംസ്ഥാന കര്‍ഷക നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.

സംഘടിതശക്തികളുടെ ഹിതത്തിനനുസരിച്ചാ ണ് ഇന്ന് അധികാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അസംഘടിതരായി വിഘടിച്ചുനില്‍ക്കുന്നതാണ് കര്‍ ഷകരുടെ പരാജയം. കാര്‍ഷികപ്രശ്നങ്ങളെ സര്‍ക്കാ രുകള്‍ നിസ്സാരവല്‍ക്കരിച്ചു കാണുന്നത് ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ഇതിനു മാറ്റമുണ്ടാകണമെങ്കില്‍ കര്‍ഷകര്‍ക്ക് രാഷ്ട്രീയ നിലപാടുകളുണ്ടാകണം. ആഗോളവല്‍ക്കരണത്തിന്‍റെ ആ ഘാതങ്ങള്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വന്‍ വെല്ലുവിളികളുയര്‍ത്തുന്നു. ഉല്പാദന, വിപണന, സംഭരണ മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തുകയും കര്‍ഷകന് ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നുമില്ലെങ്കില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല വരുംനാളുകളില്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മാര്‍ അറയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.

കേരള ഫാര്‍മേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ് ജെ. മാത്യു പൊട്ടംകുളം എക്സ് എംപി അധ്യക്ഷത വഹിച്ചു. ഇന്‍ഫാം ദേശീയ സെ ക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, ഹൈറേ ഞ്ച് സംരക്ഷണ സമിതി രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, കേരള ഫാര്‍മേ ഴ്സ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ വി.വി. അഗ സ്റ്റിന്‍, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്‍റ് മാത്യു മാമ്പറമ്പില്‍, കെഇഎഫ്എഫ് സെക്രട്ടറി ജനറല്‍ ജോണി മാത്യു, ജോഷി മണ്ണിപ്പറമ്പില്‍, ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, ടോണി കുരുവിള ആനത്താനം, ജേക്കബ് സെബാസ്റ്റ്യന്‍ വെള്ളുക്കുന്നേല്‍, അനീഷ് കെ. എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തിലെ 14 ജില്ലകളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരള കര്‍ഷക ഫെഡറേഷന്‍ വിവിധ കര്‍ഷക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊ ണ്ട് കര്‍ഷക നേതൃസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കും. ഡിസംബര്‍ 1-നും 2-നും കോഴിക്കോട്ടും 15-നും 16-നും കോട്ടയത്തും ദ്വിദിന നേതൃക്യാമ്പും സമഗ്ര കാര്‍ഷിക രേഖാരൂപീകരണവും സംഘടിപ്പിക്കും. ജനുവരി മൂന്നാംവാരം കോട്ടയത്ത് സമ്പൂര്‍ണ്ണ കര്‍ ഷക സംസ്ഥാന സമ്മേളനം ചേരും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org