കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നു സാംബിയന്‍ സഭ

കുഞ്ഞുങ്ങളെയും പ്രായപൂര്‍ത്തിയാകാത്തവരെയും സംരക്ഷിക്കുന്നതിനു സാദ്ധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നു സാംബിയായിലെ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. സാംബിയ നേരിടുന്ന ഗുരുതരമായ ഒരു പ്രശ്നമാണിതെന്ന്, ചൂഷണം ചെയ്യപ്പെടു ന്ന കുഞ്ഞുങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിക്കൊണ്ട് സാംബിയന്‍ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ടെലസ്ഫോര്‍ എംപുണ്ടു പറഞ്ഞു. തലസ്ഥാനത്തുള്ള ഒരു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എട്ടു വയസ്സിനു താഴെയുള്ള 120 കുട്ടികളാണ് ഒരു മാസം ചൂഷണങ്ങള്‍ക്കിരകളായി പ്രവേശിപ്പിക്കപ്പെടുന്നതെ ന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. ഇതു പോലീസില്‍ അറിയിപ്പു ലഭിക്കുന്ന ഔദ്യോഗികമായ കണക്കാണ്. അറിയപ്പെടാത്ത ചൂഷണങ്ങള്‍ ഇതിനേക്കാള്‍ വലിയൊരു സംഖ്യ ഉണ്ടാകും. ഈ സ്ഥി തി മാറ്റിമറിക്കുന്നതിനുള്ള പ്രചാരണപദ്ധതി ക്കു നേതൃത്വം നല്‍കാന്‍ സഭ ഉദ്ദേശിക്കുന്നു. കുഞ്ഞുങ്ങള്‍ക്കെതിരായ ചൂഷണത്തെക്കുറിച്ച് നിശബ്ദതയുടെ ഗൂഢാലോചന പുലര്‍ത്തുകയാണ് സാംബിയന്‍ സമൂഹം – ആര്‍ച്ചുബിഷപ് പറഞ്ഞു. സഭയിലെ കുടുംബയൂണിറ്റുകള്‍, അ ല്മായ സംഘടനകള്‍, പുരോഹിതര്‍, സന്യസ്തര്‍ തുടങ്ങി എല്ലാവരേയും ബാലചൂഷണത്തിനെതിരെ അണി നിരത്താന്‍ സഭ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org