കുടുംബങ്ങള്‍ സ്നേഹാലയമാകണം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി

കുടുംബങ്ങള്‍ സ്നേഹാലയമാകണം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി

കൊച്ചി: കുടുംബജീവിതത്തിന്‍റെ വെല്ലുവിളികള്‍ അ തിജീവിക്കാന്‍ കുടുംബങ്ങള്‍ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ആലയങ്ങളാകണ മെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശ്ശേരി. സ്നേ ഹത്തിന്‍റെ സന്തോഷം കെട്ടുപോകാതിരിക്കാന്‍ കുടുംബങ്ങള്‍ വിശ്വാസത്തില്‍ അടിയുറച്ചു വളരണമെന്നും ദൈവം ഒരിക്കലും തന്‍റെ കരുണയുടെ വാതില്‍ മനുഷ്യനു നേരെ അടച്ചു കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക ആഹ്വാനമായ "സ്നേഹത്തിന്‍റെ സന്തോഷത്തെ"ക്കുറിച്ചുളള ത്രിദിന പഠനശിബിരം പിഒസിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വളളിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഫാ. വര്‍ഗീസ് വളളിക്കാട്ട്, ഫാ. ജോളി വടക്കന്‍, റവ. ഫാ. പോള്‍ മാടശ്ശേരി, റവ. ഡോ. റോള്‍ഡണ്‍ ജേക്കബ്, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി, റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ജോളി കരിമ്പില്‍, റവ. ഡോ. ജോസ് ചിറമേല്‍ എന്നിവര്‍ ക്ലാസുകളെടുത്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. പോള്‍ മാടശ്ശേരി, റവ. ഫാ. ഷിബു സേവ്യര്‍ ഒസിഡി, മാത്തപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org