കുമ്പസാരം: ദൈവത്തിന്റെ കരുണയിലേയ്ക്കുള്ള പ്രഥമ വാതില്‍ -ഫ്രാന്‍സിസ് മാര്‍പാപ്പ

കുമ്പസാരം: ദൈവത്തിന്റെ കരുണയിലേയ്ക്കുള്ള പ്രഥമ വാതില്‍ -ഫ്രാന്‍സിസ് മാര്‍പാപ്പ

ദൈവത്തിന്റെ കരുണ സ്വന്തമാക്കാനുള്ള ആദ്യത്തെ കവാടമാണ് കുമ്പസാരമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ദൈവത്തിന്റെ പുനഃസൃഷ്ടിക്കുന്ന കരുണയെ ആശ്ലേഷിക്കാന്‍ നമ്മെ സഹായിക്കുന്നത് അനുരഞ്ജനത്തിന്റെ കൂദാശയാണ്. ഇറ്റാലിയന്‍ സഭയുടെ ദേശീയ ലിറ്റര്‍ജിക്കല്‍ വാരാഘോഷത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ കാരുണ്യവര്‍ഷത്തില്‍ കുമ്പസാരത്തിനുള്ള പ്രത്യേകമായ പ്രാധാന്യത്തെ വിശദീകരിച്ചത്. 'ലിറ്റര്‍ജി കരുണയുടെ ഇടം' എന്നതാണ് വാരാഘോഷത്തിന്റെ പ്രമേയം.
ഓരോ കൂദാശയും നല്‍കുന്നത് ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ദൈവിക കരുണയെ തന്നെയാണെങ്കിലും കുമ്പസാരത്തില്‍ അതു സവിശേഷമായ വിധത്തില്‍ പ്രകടമാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഒരാള്‍ ക്ഷമിക്കപ്പെടുന്നത് ക്ഷമിക്കാനാണ്. ഈ വിശ്വാസത്തിന് അധിഷ്ഠിതമായി എല്ലാ സാഹചര്യങ്ങളിലും കരുണയുടെ സാക്ഷികളാകാന്‍ നമുക്കു സാധിക്കണം. ക്ഷമിക്കാനുള്ള ആഗ്രഹവും പ്രാപ്തിയും നാം വളര്‍ത്തിയെടുക്കണം. ഈ ദൗത്യത്തിനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആന്തരിക ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷം നാം കണ്ടെത്തണം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org