കെഇആര്‍ ഭേദഗതി പിന്‍വലിക്കണം

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വരുത്തിയ പു തിയ ഭേദഗതികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി ആവശ്യപ്പെട്ടു. പുതിയ ഭേദഗതികള്‍ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കു ബാധകമായിരിക്കില്ല എന്ന വിദ്യാഭ്യാസമന്ത്രിയു ടെ പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രസിദ്ധീകരിക്കപ്പെട്ട കെ.ഇ.ആര്‍ ഭേദഗതി ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ ക്കും സുപ്രീംകോടതി വിധികള്‍ക്കും വിരുദ്ധമാണ്.
പൊതുവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതി ന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ പ്രവര്‍ത്തനങ്ങളെ സര്‍വാത്മനാ പിന്തുണയ്ക്കുന്നു. എന്നാല്‍ അതിനു മുന്നോടിയായി വിദ്യാഭ്യാസരംഗത്തു സൗഹാര്‍ദ്ദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.
എയ്ഡഡ് മേഖലയെ കൂ ടി വിശ്വാസത്തിലെടുത്തുകൊണ്ട് ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ക്കു തയ്യാറാകണമെന്നു ടീച്ചേഴ്സ് ഗില്‍ഡ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍റ് ജോഷി വടക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ആന്‍റ ണി ചെമ്പകശ്ശേരി, ജനറല്‍ സെക്രട്ടറി, പി.ഡി. വിന്‍ സെന്‍റ്, പി.സി. ആനിസ്, പി.ഡി. ആന്‍റോ, ബിജു ആന്‍റണി, എ.ഡി. സാജു, ജോസി മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org