കേരള ഗാര്‍ഹിക തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു

കേരള ഗാര്‍ഹിക തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു

കൊച്ചി: വരാപ്പുഴ അതി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും കേരള ലേബര്‍ മൂവ്മെന്‍റിന്‍റെയും ആഭിമുഖ്യത്തിലുളള ഗാര്‍ഹിക തൊഴിലാളികളുടെ സംഗമം പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ സം ഘടിപ്പിച്ചു. പൊറ്റക്കുഴി ലിറ്റില്‍ ഫ്ളവര്‍ പള്ളി ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജിമിനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വേദിയില്‍ ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. ആന്‍റണി റാഫേല്‍ കൊമരംചാത്ത്, കൗണ്‍സിലര്‍ സുധീര്‍, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ഷെറിന്‍ ബാബു, കെ.എല്‍.എം. ഭാരവാഹി ബിജു, ഗാര്‍ഹിക തൊഴിലാളി കോഡിനേറ്റര്‍ രമ്യ വി.ആര്‍., ഫ്രാന്‍സിസ്ക എന്നിവര്‍ പ്രസംഗിച്ചു. കെ.എല്‍.എം കോഡിനേറ്റര്‍ അജിത്കുമാര്‍ ക്ളാസ് നയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org