കേരള പ്രാദേശിക വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

കേരള പ്രാദേശിക വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മീഡിയ ട്രെയിനിംഗ് പ്രോഗ്രാം

ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ, കാര്‍മല്‍ഗിരി മംഗലപ്പുഴ സെമിനാരികളിലായി സംഘടിപ്പിക്കുന്ന മീഡിയ ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഉദ് ഘാടനം സിനിമാ സംവിധായകന്‍ ലിയോ തദ്ദേവൂസ് നിര്‍വഹിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ഫാ. ചാക്കോ പുത്തന്‍പുരക്കല്‍, വൈസ് പ്രസിഡന്‍റ് ഫാ. ടോമി കക്കാട്ടുതടത്തില്‍, ജേക്കബ് ജോസ്, ഫാ. റോള്‍ഡന്‍ ജേക്കബ്, ഫാ. മൈക്കിള്‍ വട്ടപ്പലം എന്നിവര്‍ സമീപം. ഇരു സെമിനാരികളിലെയും അന്‍പതോളം വൈദി കാര്‍ത്ഥികള്‍ നിയോ ഫിലിം സ്കൂള്‍ സംഘടിപ്പിച്ച ഈ ട്രെയിനിംഗില്‍ പങ്കെടുത്തു.

ചരിത്രസ്മാരക പ്രദര്‍ശനം

പുളിയനം: സ്നേഹ സാംസ്കാരിക കേന്ദ്രത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ന്യൂഡല്‍ഹിയിലുള്ള ചരിത്ര സ്മാരകങ്ങളിലൂടെ കടന്നുപോകുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ന്യൂഡല്‍ഹിയിലുള്ള പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളുടെ ഫോട്ടോ പ്രദര്‍ശനമാണു സനേഹയില്‍ ഒരുക്കിയിരിക്കുന്നത്. സ്നേഹ സാംസ്കാരികകേന്ദ്ര ഡയറക്ടര്‍ എസ്.ഒ. ദേവസ്സി ഡല്‍ഹിയിലെത്തി സ്വന്തം ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ ഫോട്ടോകളാണു സ്നേഹ സാംസ്കാരിക കേന്ദ്രത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

മദ്യവിരുദ്ധ സമിതി കൂട്ടായ്മ

അങ്കമാലി: കെസിബിസി മദ്യവിരുദ്ധ സമിതി മഞ്ഞ പ്രഫൊറോനാ കൂട്ടായ്മ വികാരി ഫാ. ജോബ് കൂട്ടു ങ്കല്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ഫൊറോനാ ഡയറക്ടര്‍ ഫാ. ബാബു മുരിങ്ങയില്‍, ഫാ. ജിന്‍റോ പടയാട്ടില്‍, ഫാ. പോള്‍ കാരാച്ചിറ, ഫാ ഷിജോ വടക്കേമുറി, ഫൊറോനാ ആനിമേറ്റര്‍ സി. റ്റാന്‍സി, രൂപതാ ഭാരവാഹികളായ കെ.എ. പൗലോസ്, ചാണ്ടി ജോസ്, കെ.ഡി. ലോനപ്പന്‍, എം.പി. ജോസി, കെ.ഒ. ജോയി, ഇ.പി. വര്‍ഗീസ്, ബാബു പോള്‍, ആന്‍റു മുണ്ടാടന്‍, കെ.ഒ. പൗലോസ്, ഷൈബി പാപ്പച്ചന്‍, കെ.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ആശീര്‍വദിച്ചു

ചേരാനല്ലൂര്‍: സെന്‍റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവകയില്‍ കാരുണ്യവര്‍ഷത്തിന്‍റെ ഭാഗമായി നിര്‍മിച്ചു നല്കുന്ന രണ്ടാമത്തെ ഭവനത്തിന്‍റെ ആശീര്‍വാദകര്‍മം നടത്തി. നാലര ലക്ഷം രൂപ ചെലവു ചെയ്തു നിര്‍മിച്ച ഭവനം നല്കുന്നത് ഇടവകയിലെ തേലക്കാടന്‍ സണ്ണി-റോസി ദമ്പതികള്‍ക്കാണ്. ആദ്യഭവനം ചേരാനല്ലൂര്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ ക്ഷേമസംഘത്തിന്‍റെ നേതൃത്വത്തില്‍ ഇടവകയിലെ മാണിക്യത്താന്‍ പൗലോസ്-സിസിലി ദമ്പതികള്‍ക്കാണു നല്കിയത്. കാരുണ്യവര്‍ഷത്തിന്‍റെ ഭാഗമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇടവകയില്‍ നടപ്പിലാക്കി വരികയാണെ ന്നു വികാരി ഫാ. ജോയി ചക്യത്ത്, ഫാ. സുബിന്‍ പാറയ്ക്ക എന്നിവര്‍ അറിയിച്ചു.

പ്രകാശനം ചെയ്തു

പ്രാചീന ഭാരതത്തെപ്പറ്റി പാശ്ചാത്യകൃതികളില്‍ പ്ര തിപാദിച്ചിട്ടുളളവയെപ്പറ്റി ആഴത്തില്‍ പരിചയപ്പെടുത്തുന്ന ഫാ. ജയിം സ് പുലിയുറമ്പിലിന്‍റെ "പൗരാണിക ഇന്ത്യ പാശ്ചാത്യകൃതികളില്‍" പ്രകാശനം ചെയ്തു. സി.എം.ഐ. സഭയുടെ പ്രെയോര്‍ ജനറല്‍ റവ. ഡോ. പോള്‍ അച്ചാണ്ടി പൗരസ്ത്യ വിദ്യാപീഠത്തിന്‍റെ പ്രസിഡന്‍റ് ഫാ. വിന്‍സന്‍റ് ആലപ്പാട്ടിന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു.

സമ്മാനാര്‍ഹയായി

കൊച്ചി: സംസ്ഥാന തലത്തില്‍ കെസിബിസിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ നടത്തപ്പെട്ട ബൈബിള്‍ കോലോത്സവത്തില്‍ ജൂനിയര്‍ വിഭാഗം പ്രസംഗമത്സരത്തില്‍ തൃപ്പൂണിത്തുറ ഫൊറോനയിലെ സെന്‍റ് മൈക്കിള്‍സ് കോളങ്ങായി ഇടവകയില്‍ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയെ പ്രതിനിധീകരിച്ചു മ ത്സരത്തില്‍ പങ്കെടുത്ത കു ഴിക്കാട്ടില്‍ റെയ്ന ബാബു എ ഗ്രേഡ് ഒന്നാംസമ്മാനം നേടി. നൈപുണ്യ സെന്‍റ് മൈക്കിള്‍സ് പബ്ലിക് സ്കൂ ളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ ത്ഥിനിയാണ്.

അവാര്‍ഡ് നേടി

കൊച്ചി: വിദ്യാഭ്യാസ മേ ഖലയില്‍ സ്ഥായിയായ മാറ്റങ്ങള്‍ക്കു വഴി തെളിച്ചവര്‍ ക്ക് അസോസിയേറ്റഡ് ചേ മ്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് ഓഫ് ഇന്ത്യയും എഡ്യൂക്കേഷന്‍ പോസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ ഏഷ്യയി ലെ വിദ്യാഭ്യാസ വിദഗ്ദ്ധനു ള്ള അവാര്‍ഡിന് അര്‍ഹനാ യ ഡോ. ജോര്‍ജ് വി. ആന്‍റണി, ഫിസാറ്റ് ബിസിനസ്സ് സ്കൂളില്‍ ഡീനായി സേവ നമനുഷ്ഠിക്കുന്നു.

പ്രകാശനം ചെയ്തു

ഫാ. പോള്‍ വെളളറയ്ക്കലിന്‍റെ ഇന്ത്യന്‍ താത്ത്വിക ചിന്താധാരയിലെ ദര്‍ശനങ്ങളെ ആഴത്തില്‍ പരിചയപ്പെടുത്തുന്ന "ദര്‍ശന" പ്ര കാശനം ചെയ്തു. പൗര സ്ത്യ വിദ്യാപീഠത്തിന്‍റെ പ്ര സിഡന്‍റ് ഫാ. വിന്‍സന്‍റ് ആലപ്പാട്ട് വടവാതൂര്‍ സെമിനാരി റെക്ടര്‍ ഫാ. ജോയ് ഐനിയാടന് നല്‍കി പ്രകാശനം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org