ദൈവവിളി പെന്തക്കുസ്താ അനുഭവത്തിലേക്കുള്ള വിളിയാണെന്ന് കേരള വൊക്കേഷന്‍ സര്‍വീസ് സെന്ററിന്റെ വാര്‍ഷിക സമ്മേളനം എറണാകുളത്ത് പിഒസിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ ദൈവവിളി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന് സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തോട്ടത്തില് എംസിബിഎസ് അധ്യക്ഷനായിരുന്നു. വൊക്കേഷന്‍ സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ ഫാ. രാജു ചക്കനാട്ട് എസ്.ഡി.ബി., ഫാ. മത്തായി കടവില്‍ ഒഐസി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സി. സില്‍വി കല്ലിടാന്തിയില്‍ ഡി.എസ്.എച്ച്.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഡയറക്ടറായി ഫാ. സിബി ജോണ്‍ എസ്.എ.സി യും സെക്രട്ടറിയായി സി. ഷിബി എഫ.്എച്ച്.ജി.എസും തിരഞ്ഞെടുക്കപ്പെട്ടു.