ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം

ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ക്കും കരുതിക്കൂട്ടിയുള്ള ഉപദ്രവങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ നടപടികള്‍ ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ക്രൈസ്തവരുടെ വന്‍പ്രതിഷേധം. വിവിധ ക്രൈസ്തവ സഭാസമൂഹങ്ങളില്‍പെട്ട ഇരുപതിനായിരത്തോളം പേരാണ് സവര്‍ണ ഹൈന്ദവരില്‍ നിന്നുള്ള ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒന്നിച്ചു കൂടിയത്. തമിഴ്നാട്ടിലെ പെന്തക്കോസ്തല്‍ സഭാ സിനഡാണ് പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രൈസ്തവര്‍ക്കെതിരായ പതിനഞ്ചോളം അതിക്രമങ്ങള്‍ നടന്നിട്ടുള്ളതായി സഭാനേതാക്കള്‍ ആരോപിച്ചു. സവര്‍ണ ഹൈന്ദവരായ ഏതാനും പേരുടെ പീഡനങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പാസ്റ്ററുടെ ദുരൂഹമരണവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ക്രൈസ്തവര്‍ വലിയ സമ്മര്‍ദ്ദത്തിലും ആകുലതയിലുമാണെന്നു പെന്തക്കോസ്തല്‍ സിനഡ് സെക്രട്ടറി കെ.ബി. എഡിസന്‍ പറഞ്ഞു. മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിലേക്ക് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാനാണ് സമാധാനപരമായ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org