ഗ്വിനിയ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയ റിപ്പബ്ലിക്കി ന്‍റെ പ്രസിഡന്‍റ് പ്രൊഫ. ആല്‍ഫ കോണ്ടെ വ ത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമാ യി കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗര്‍ എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു. മനുഷ്യശേഷി വികസനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യനിര്‍മ്മാര്‍ജനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളില്‍ കത്തോലിക്കാസഭ ചെയ്യുന്ന സേവനങ്ങളും ചര്‍ച്ചാവിഷയമായി. ഒരു കോടിയില്‍പ്പരം ജനസംഖ്യയുള്ള ഗ്വിനിയയില്‍ 85 ശതമാനവും മുസ്ലീങ്ങളാണ്. 8 ശതമാനമാണു ക ത്തോലിക്കര്‍. ദീര്‍ഘകാലത്തെ ഏകാധിപത്യത്തിനു ശേഷം സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യത്തെ പ്രസിഡന്‍റാ ണ് കോണ്ടെ. 2010 മുതല്‍ അദ്ദേഹമാണ് ഗ്വിനിയയുടെ ഭരണാധികാരി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org