ചാമ്പ്യന്‍മാര്‍ ആരാധകര്‍ക്കു മാതൃകകളാകണം: മാര്‍പാപ്പ

ചാമ്പ്യന്‍മാര്‍ ആരാധകര്‍ക്കു മാതൃകകളാകണം: മാര്‍പാപ്പ

ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ കൂറിന്‍റെയും സത്യസന്ധതയുടെയും സൗഹാര്‍ദ്ദത്തിന്‍റെയും മാനവീകതയുടെയും മാതൃകകളായി വര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇറ്റലിയിലെ ദേശീയ ക്ലബ് ടൂര്‍ണമെന്‍റായ ഇറ്റലി കപ്പിന്‍റെ ഫൈനലിലെത്തിയ യുവെന്‍റസ്, ലാസിയോ എന്നീ ടീമുകളിലെ അംഗങ്ങളോടും കോച്ചുമാരോടും മറ്റു പ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരായ ആരാധകരുടെ മുമ്പില്‍ പൊതുവ്യക്തിത്വങ്ങളായി നില്‍ക്കുന്ന ഫുട് ബോള്‍ താരങ്ങള്‍ക്ക് ആ നിലയിലുള്ള ഉത്തരവാദിത്വത്തെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ചാമ്പ്യന്മാ രെ മാതൃകകളായി കാണുന്നവരാണ് യുവജനങ്ങളെന്നതുകൊണ്ട് ഓരോ കളിയിലും അവര്‍ സന്തുലനവും ആത്മനിയന്ത്രണവും നിയമങ്ങളോടുള്ള ആദരവും പ്രകടമാക്കണം. കായികതാരങ്ങള്‍ക്കിടയിലും താരങ്ങളും സമൂഹവും തമ്മിലും നല്ല സൗഹാര്‍ദ്ദം വളരട്ടെയെന്നു പ്രത്യാശിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org