ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യമായ് മാറണം: മാര്‍ എടയന്ത്രത്ത്

ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യമായ് മാറണം: മാര്‍ എടയന്ത്രത്ത്

അങ്കമാലി: ആഗോള കത്തോലിക്കാ സഭയുടെ പ്രേഷിതാവേശമായ ചെറുപുഷ്പ മിഷന്‍ ലീഗിന്‍റെ പ്രവര്‍ത്തകര്‍ സഭാപ്രവര്‍ത്തനങ്ങളിലും ആത്മീയ തലങ്ങളിലും കാരുണ്യമായി മാറണമെന്ന് എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്.
മിഷന്‍ലീഗ് എറണാകുളം – അങ്കമാലി അതിരൂപത തലത്തില്‍ സംഘടിപ്പിച്ച കാരുണ്യ സന്ദേശറാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്‍റ് എം.വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. കാരുണ്യവര്‍ഷ വിളംമ്പരറാലി വികാരി ഫാ. മാത്യു പെരുമായന്‍ ഫ്ളാഗോഫ് ചെയ്തു. വൈകീട്ട് അത്താണി സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ഹൈസ്കൂളില്‍ നിന്നും മേയ്ക്കാട് സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയിലേക്ക് കാരുണ്യ സന്ദേശ റാലി അസ്സീസി പള്ളി വികാരി ഫാ. ജോര്‍ജ് വിതയത്തില്‍ റാലി കണ്‍വീനര്‍ ആന്‍റണി പാലമറ്റത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കാരുണ്യവര്‍ഷ പൊതുസമ്മേളനത്തില്‍ അങ്കമാലി ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ മുഖ്യസന്ദേശവും അതിരൂപത ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ ആമുഖസന്ദേശവും നല്കി. ഡേവിസ് വല്ലൂരാന്‍, ഫാ. തോമസ് കരിയില്‍, ഫാ. മാത്യു പെരുമായന്‍ സി. അംബിക, സി. ദിയ, മനോജ് കരുമത്തി, ജോയി പടയാട്ടില്‍, സെമിച്ചന്‍ ജോസഫ്, സിനി ബിജു, ജനറല്‍ കണ്‍വീനര്‍ ഷീസണ്‍ ബാബു, വൈസ് ചെയര്‍മാന്‍ തോമസ് പുറപ്പിള്ളി, സ്മോബിന്‍ വിന്‍സെന്‍റ്, ബിനു ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org