ചൈല്‍ഡ് ലൈന്‍ സേ ദോസ്തി വാരാചരണം

ചൈല്‍ഡ് ലൈന്‍ സേ ദോസ്തി വാരാചരണം

കൊച്ചി: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ഡെസ്കിന്‍റെ ആഭിമുഖ്യത്തില്‍ റയില്‍വേയുടെ സഹകരണത്തോടെ 'ചൈല്‍ഡ് ലൈന്‍ സെ ദോസ്തി' വാരാചരണത്തിനു തുടക്കമായി. ചൈല്‍ഡ് ഹെല്‍പ് ഡെസ്കിനു നേതൃത്വം നല്‍കുന്ന സഹൃദയ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റെയില്‍വേ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍സ്പെക്ടര്‍ ആര്‍. രോഹിത് വാരാചരണത്തിന്‍റെ ഉദ് ഘാടനം നിര്‍വഹിച്ചു. റെയില്‍വേ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസര്‍ ജി. മനോജ്, സ്റ്റേഷന്‍ സൂപ്രണ്ട് പി.ബി. ശ്യാം കുമാര്‍, ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ഡെസ്ക് കോ ഓര്‍ഡിനേറ്റര്‍ ഷാനോ ജോസ്, ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ മേരി സ്റ്റെഫി സ്റ്റീഫന്‍, എവിന എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org