ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കും ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍

ജനവാസകേന്ദ്രങ്ങളില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കും  ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍

കൊച്ചി: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളില്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. പാലാരിവട്ടം പിഒസി യില്‍ ചേര്‍ന്ന 18-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഫിനാന്‍സ് സെ ക്രട്ടറി ആന്‍റണി ജേക്കബ് ചാവറ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാ രാച്ചിറ, എഫ്.എം. ലാസര്‍, യോഹന്നാന്‍ ആന്‍റണി, കെ. ജെ. പൗലോസ്, സണ്ണി പാ യിക്കാട്ട്, ജയിംസ് മുട്ടിക്കല്‍, വി.ഡി. രാജു വല്യാറ, ഫാ. തോമസ് തൈത്തോട്ടം, ഫാ. ദേവസി പന്തലൂക്കാരന്‍, തോ മസ്കുട്ടി മണക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറ മ്പില്‍, സാബു ജോസ്, ജ സ്റ്റിന്‍ ബ്രൂസ്, സില്‍ബി ചു ണയംമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ബിഷപ് മാക്കീല്‍ പുരസ്കാരം എം.ഡി. റാഫേലിനും, സ്പെ ഷ്യല്‍ ജൂറി പുരസ്കാരം ട്രീസ ജോസ് ചിറത്തലയ്ക്കലിനും നല്‍കി. മികച്ച രൂപ തകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വരാപ്പുഴ, താമരശ്ശേരി, തൃശൂര്‍ എന്നീ രൂപതകള്‍ ഏറ്റുവാങ്ങി. ഫാ. തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ അഡ്വ. ചാര്‍ളി പോളിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ 31 രൂപതകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org