ജനാധിപത്യ-മതനിരപേക്ഷ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം

തൃശൂര്‍: സര്‍ക്കാരുകള്‍ മാറിമാറി വരുമ്പോള്‍ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നയങ്ങള്‍ മാറുന്നതു ശരിയല്ലെന്നും രാഷ്ട്രീയത്തിനതീതമായി ജനാധിപത്യ-മതനിരപേക്ഷ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അതിനായിരിക്കും ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍കയ്യെടുക്കുകയെന്നു പ്രൊഫ. കെ.യു. അരുണന്‍ അഭിപ്രായപ്പെട്ടു.
സഹൃദയവേദി സംഘടിപ്പിച്ച "സര്‍ക്കാരും സാംസ്‌കാരിക സ്ഥാപനങ്ങളും" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ സര്‍ക്കാരുകള്‍ വരുമ്പോള്‍ അക്കാദമി അംഗത്വത്തിനുവേണ്ടി കലാ-സാംസ്‌കാരിക നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിക്കുന്ന സ്ഥിതി മാറി രാഷ്ട്രീയത്തിനതീതമായി അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം നല്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
ഡോ. സി. രാവുണ്ണി പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി നേരത്തെ നടപ്പാക്കിയ ജില്ലാ-സംസ്ഥാനതല കേന്ദ്ര കലാസമിതി സംവിധാനവും പ്രാതിനിധ്യവും വീണ്ടും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ടി.വി. ചന്ദ്രമോഹന്‍, പ്രൊഫ. ജോര്‍ജ് മേനാച്ചേരി, ജോര്‍ജ് ഇമ്മട്ടി, ബേബി മൂക്കന്‍, അഡ്വ. എന്‍.കെ. ഗംഗാധരന്‍, അഡ്വ. വി.എന്‍. നാരായണന്‍, പ്രൊഫ. വി.എ. വര്‍ഗീസ്, രവി പുഷ്പഗിരി, പി.ഐ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org