ജില്ലാ മിനി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്:  പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം

ജില്ലാ മിനി നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്:  പരിയാപുരം സെന്‍റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം

അങ്ങാടിപ്പുറം: മലപ്പുറം റവന്യൂ ജില്ലാ മിനി നെറ്റ് ബോള്‍ (അണ്ടര്‍ 14) ചാമ്പ്യന്‍ ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പരിയാപുരം ഫാത്തിമ യു.പി. സ്കൂള്‍ രണ്ടും കടുങ്ങപുരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നും സ്ഥാനം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടുങ്ങപുരം രണ്ടും ഫാത്തിമ യു.പി. മൂന്നും സ്ഥാനം കരസ്ഥമാക്കി.
പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു നടന്ന മത്സരം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ. കേശവന്‍ ഉദ്ഘാടനം ചെ യതു. പഞ്ചായത്തു ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യ ക്ഷ ഏലിയാമ്മ തോമസ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിന്‍ സിപ്പല്‍ ബെനോ തോമസ്, ജോണി പുതുപ്പറമ്പില്‍, മ നോജ് വീട്ടുവേലിക്കുന്നേല്‍, സതീഷ് പുത്തന്‍പുരയ്ക്കല്‍, കെ.എസ്. സിബി എന്നിവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനത്തില്‍ പരിയാപുരം സ്കൂള്‍ മാനേജര്‍ റവ. ഡോ. ജേക്കബ് കൂ ത്തൂര്‍ സമ്മാനങ്ങള്‍ നല്കി. ചുങ്കത്തറ മര്‍തോമ്മ കോള ജ് അസി. പ്രൊഫസ്സര്‍ പി.കെ. രാജേഷ്, അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പി. ഷിഹാബുദ്ദീന്‍, വി. സ ജാദ് സാഹിര്‍, ടി.വി. രാ ഹുല്‍, കെ. മബറൂഖ്, സജി പുതുപ്പറമ്പില്‍ എന്നിവര്‍ പ്ര സംഗിച്ചു.
അമല്‍ജോസ് (ക്യാപ്റ്റന്‍), അന്‍ സജി, വി.പി. മുഹമ്മദ് ഷാഫി, സാജന്‍ കെ. സ ന്തോഷ്, ആദം ഷാ, കെ. അര്‍ ജുന്‍, അലന്‍ ജോണ്‍, കെ.ജെ. തോമസ്, കെ.ജെ. ആല്‍ ബിന്‍, ആല്‍ഫിന്‍ ജോസഫ് എന്നിവര്‍ ആണ്‍കുട്ടികളു ടെ വിഭാഗത്തിലും എം. ആ ദിത്യ (ക്യാപ്റ്റന്‍), മരിയ തോ മസ്, ടി. ജ്യോതി, സാന്‍റസ് പിന്‍റോ, ആഷ്ലി വിനോജ്, അന്ന ജോമി, ഐറിന്‍ ട്രീസ പി. ആന്‍റണി, കെ. മാളവിക, ടി. ഗോപിക എന്നിവര്‍ പെണ്‍ കുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്‍ ടീമായ പരിയാപുര ത്തിനായി ജേഴ്സിയണിഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org