ജീവനും മനുഷ്യാന്തസ്സും വളര്‍ത്തുക സഭയുടെ ലക്ഷ്യം കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

പുരോഗതിയുടെയും വികസനത്തിന്റെയും പാതയില്‍ സഭ ചെയ്യുന്ന സേവനം ക്രിയാത്മകവും ഫലവത്തുമാണെന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. കത്തോലിക്കാ സഭ എന്നും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത സ്വാതന്ത്ര്യലബ്ധിയുടെ 70-ാം വാര്‍ഷികവും പരി. കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും സംയുക്തമായി ആഘോഷിച്ച അവസരത്തില്‍ മുംബൈയിലെ ഭദ്രാസന ദേവാലയത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍ ഗ്രേഷ്യസ്.
വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവയ്ക്കു പുറമെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ സഭ ജാതിമതഭേദമെന്യേ സകലരുടെയും നന്മയ്ക്കായി സേവനം ചെയ്യുന്നുണ്ട്. ജീവനും മനുഷ്യാന്തസ്സും വളര്‍ത്തുകയാണ് സഭയുടെ ലക്ഷ്യം. സഭയുടെ ആരോഗ്യപരിചരണ സ്ഥാപനങ്ങളില്‍ 85 ശതമാനവും ഗ്രാമങ്ങളിലും വളരെ സാധാരണക്കാരുമായവരുടെ മദ്ധ്യേയുമാണ്. പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും തേടിയുള്ള നീക്കവും, ധാര്‍മ്മി കതയുള്ളതും ജീവനെ ആദരിക്കുന്നതുമായ ആരോഗ്യപരിചരണമാണ് സഭ നടപ്പിലാക്കുന്നതെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. നാടിന്റെ മത-സാംസ്‌ക്കാരിക വൈവിധ്യം ദൈവികദാനത്തിന്റെ അടയാളവും സമ്പന്നതയുമാണെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. ബഹുഭൂരിപക്ഷം അെ്രെകസ്തവരുള്ള ഭാരതത്തിന്റെ സാമൂ ഹ്യപശ്ചാത്തലത്തില്‍ സഭ'തുറവിയുള്ള സമൂഹ്യരാഷ്ട്രീയ വീക്ഷണം ആഗ്രഹിക്കുന്നു. അതിനാല്‍ വിവിധ മതസാംസ്‌ക്കാരിക സമൂഹങ്ങള്‍ തമ്മില്‍ കൈകോര്‍ത്ത്, സംവാദത്തിന്റെ പാതയില്‍ ജീവിക്കുവാന്‍ ഭാരതത്തിലെ െ്രെകസ്തവര്‍ പരിശ്രമിക്കണം – കര്‍ദിനാള്‍ അനുസ്മരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org