ജീവന 94-ാം വാര്‍ഷികാഘോഷവും ബിഷപ് പത്രോണി അവാര്‍ഡ് ദാനവും നടത്തി

കോഴിക്കോട്: രൂപതയു ടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 'ജീവന'യുടെ 94-ാമത് വാര്‍ഷിക ആഘോഷങ്ങള്‍ ദേവമാതാ കത്തിഡ്രല്‍ ഹാളില്‍ കേരള ജെ സ്യൂട്ട് സഭ വൈസ് പ്രോ വിന്‍ഷ്യല്‍ റവ. ഡോ. പി.ടി. മാത്യു എസ്ജെ ഉദ്ഘാട നം ചെയ്തു. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ച ക്കാലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 32 വര്‍ഷം കോഴിക്കോട് രൂപതയ്ക്കു നേതൃ ത്വം നല്കിയ ബിഷപ് ഡോ. പത്രോണിയുടെ പേരിലുള്ള ക്യാഷ് അവാര്‍ഡ് 50,000 രൂ പയും ഫലകവും നാഷണല്‍ ബില്‍ഡേഴ്സ് ഗ്രൂപ്പ് ചെയര്‍ മാനും സാമൂഹ്യപ്രവര്‍ത്തകനുമായ എം.സി. സണ്ണിക്കു സമ്മാനിച്ചു.

ടെക്നോളജിയും ശാ സ്ത്രവും അതിവേഗം കുതിക്കുമ്പോള്‍ പരസ്പര സ്നേഹത്തിനു വേഗം കുറയുകയാണ്. സ്നേഹത്തിലൂടെയാണു ലോകം രൂപാന്തരപ്പെടുന്നത്. സ്നേഹം വളര്‍ ത്താന്‍ പാവങ്ങള്‍ക്കുവേണ്ടി യും പ്രവര്‍ത്തിക്കണമെന്നു ബിഷപ് പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ സമഗ്ര വികസനത്തിനായി ജീവന നടപ്പിലാക്കുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, ഭവനനിര്‍ മാണ പദ്ധതി, കാന്‍സര്‍ കെ യര്‍ പദ്ധതി, മദ്യത്തിനും മ യക്കുമരുന്നിനും അടിമപ്പെട്ടവരുടെ പുനരധിവാസപ്രക്രിയ എന്നീ പ്രവര്‍ത്തനങ്ങളുമായി പൂര്‍വാധികം ശക്തിയോടെ ജീവന മുന്നോട്ടു പോകുമെന്നു ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് വടക്കേതുണ്ടിയില്‍ അറിയിച്ചു.

വിവിധ കര്‍മരംഗങ്ങളില്‍ മാതൃകാപരമായ സേവനം കാഴ്ചവച്ച കെ.പി. സു ധീര, ലൈല അഷ്റഫ്, ബാബു ബെനഡിക്ട്, ഓര്‍ വെല്‍ ലയണല്‍ എന്നിവരെ ബിഷപ് ആദരിച്ചു. കോഴിക്കോട് മേരിക്കുന്നിലെ ദിവ്യ രക്ഷക ദേവാലയം 13 കോടി രൂപ മുടക്കി രൂപകല്പന ചെയ്തു പണികഴിപ്പിച്ചു സ ഭയ്ക്കു നല്കിയ ജോര്‍ജ് സെബാസ്റ്റ്യന്‍ കിഴക്കയിലി നെ വേദിയില്‍ പ്രത്യേകമാ യി ആദരിച്ചു. 35 കാന്‍സര്‍ രോഗികള്‍ക്കു 10,000 രൂപ വീതം സഹായധനമായി ജീവന നല്കുന്നതു രൂപതാ വികാരി ജനറല്‍ ഡോ. തോ മസ് പനയ്ക്കല്‍ വിതരണം ചെയ്തു.

ഇന്‍ഡോ-അറബ് കോണ്‍ ഫെഡറേഷന്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജു രാജു, അപ്പസ്തോലിക് സഭ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. സി. ആന്‍സില്ല, ഷൈനി ദേവസ്യ തുടങ്ങിയ വര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org