ഞായറാഴ്ചയിലെ ഗണിതോത്സവം സഹകരിക്കില്ലെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍

ജനുവരി 19 ഞായറാഴ്ച സംസ്ഥാനത്തെ 1300 ല്‍ പരം വിദ്യാലയങ്ങളില്‍ 6, 7, 8 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗണിതോത്സവം പരിപാടിയുമായി സഹകരിക്കില്ലെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും പ്രഖ്യാപിച്ചു. ഞായറാഴ്ചയിലെ ഗണിതോത്സവ പരിപാടിക്ക് ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിട്ടു നല്‍കില്ലെന്നും കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്‍റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു.

നേരത്തെ 2019 ഡിസംബര്‍ 22 ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗണിതോത്സവം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. പ്രസ്തുത പരിപാടി 2020 ജനുവരി 19 ഞായറാഴ്ച നടത്തുമെന്ന പൊതു വിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അടുത്ത കാലത്തായി ഞായറാഴ്ചകള്‍ അപ്രഖ്യാപിത പ്രവൃത്തിദിനമാക്കി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org